30.4 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ചിട്ടിപ്പണം തിരികെ നല്കാതെ വഞ്ചിച്ചുവെന്നാരോപിച്ച് പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം
Peravoor

ചിട്ടിപ്പണം തിരികെ നല്കാതെ വഞ്ചിച്ചുവെന്നാരോപിച്ച് പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം

പേരാവൂർ: ചിട്ടിപ്പണം തിരികെ നല്കാതെ വഞ്ചിച്ചുവെന്നാരോപിച്ച് പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം , പേരാവൂർ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള നിരവധി നിക്ഷേപകരാണ് നിക്ഷേപകരാണ് സംഘത്തിന്റെ ഓഫീസിനു മുന്നിൽ രാവിലെ മുതൽ പ്രതിഷേധ സമരം നടത്തുന്നത് . കാലാവധി തികഞ്ഞിട്ട് മാസങ്ങളായിട്ടും ചിട്ടിയുടെ പണം തരാൻ സൊസൈറ്റി അധികൃതർ തയ്യാറാവുന്നില്ലെന്ന് നിക്ഷേപകർ പറയുന്നു . നിക്ഷേപകരിൽ ഏതാനും പേർ മൂന്നാഴ്ച മുൻപ് പേരാവൂർ പോലീസിൽ പരാതി നൽകുകയും ഇന്ന് പണം നല്കാമെന്ന് സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ തീരുമാനിക്കുകയും ചെയ്തിരുന്നു ഇതനുസരിച്ച് രാവിലെ തന്നെ നിരവധി നിക്ഷേപകർ എത്തിയെങ്കിലും പണം ലഭിച്ചില്ല . ഇതേത്തുടർന്നാണ് നിക്ഷേപകർ സൊസൈറ്റിക്ക് മുന്നിൽ പ്രതിഷേധമാരംഭിച്ചത് .

Related posts

ആരോഗ്യ പ്രവര്‍ത്തകരെയും ആശ വര്‍ക്കര്‍മാരെയും ആദരിച്ചു

Aswathi Kottiyoor

അഖിലലോക പ്രാർത്ഥനാവാരാചരണം

Aswathi Kottiyoor

മരം വീണ് വീട് ഭാഗികമായി തകര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox