22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • കോവിഡ്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി ഒഴിവാക്കും
Kerala

കോവിഡ്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി ഒഴിവാക്കും

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതുവരെയുള്ള നികുതി ഒഴിവാക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 2020 ഒക്ടോബർ മുതൽ 2021 സെപ്തംബർവരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കുന്നത്. സ്‌കൂൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ, ഗതാഗത മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു നിദ്ദേശം ഉയർന്നുവന്നത്. തുടർന്ന് മഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാരിയേജുകളുടെ രണ്ടും മൂന്നും പാദത്തിലെ നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. 2021 ഏപ്രിൽ മുതലുള്ള ആദ്യ പാദത്തിലെ നികുതി പൂർണമായും ഒഴിവാക്കിയിരുന്നു. കോവിഡ് മഹാമാരി മൂലം വാഹനഗതാഗത രംഗത്തുള്ളവരുടെ സാമ്പത്തിക ബുദ്ധിമുട്ടും തൊഴിൽ രാഹിത്യവും പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടിയെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.

Related posts

അധ്യാപകരുടെ തസ്‌തിക നിർണയ നടപടികൾ അവസാനഘട്ടത്തിൽ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഇന്ന് മു​ത​ല്‍ കനത്ത മ​ഴ

Aswathi Kottiyoor

ഉപയോഗ ശൂന്യമായ ചക്ര കസേരകൾ പുനർ നിർമ്മിച്ച് നൽകി

Aswathi Kottiyoor
WordPress Image Lightbox