24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • എല്ലാ പഞ്ചായത്തിലും ഒരു ടൂറിസ്റ്റ് കേന്ദ്രം : മന്ത്രി
Kerala

എല്ലാ പഞ്ചായത്തിലും ഒരു ടൂറിസ്റ്റ് കേന്ദ്രം : മന്ത്രി

പേരാവൂർ: കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒരു ടൂറിസ്റ്റ് കേന്ദ്രം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. മലയോര വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കുന്നതിന് ഡോ. വി. ശിവദാസൻ എം.പി. നടപ്പിലാക്കുന്ന നെറ്റ് വർക്ക് ഡിവൈസ് പദ്ധതിയുടെ മൂന്നാം ഘട്ട വിതരണം പേരാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അതുപോലെ എല്ലാ പഞ്ചായത്തിലും സ്‌പോർട്സ് കൗൺസിൽ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളുടെയും നമ്മുടെ ജില്ലയുടെയും ചിത്രം മാറണം.15 വർഷം കൊണ്ട് ലോകത്തെ വികസിത രാഷ്ട്രങ്ങളുടെ ഒപ്പം നിൽക്കാൻ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറും. അതിനുവേണ്ട നിരന്തര ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. ശിവദാസൻ എം.പി പദ്ധതി വിശദീകരിച്ചു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, അഡ്വ. എം. രാജൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ജില്ലകളിലെ കോവിഡ് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി

Aswathi Kottiyoor

വ്യാഴാഴ്ച മുതൽ കൂടുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പ്: മന്ത്രി കെ.എൻ. ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox