21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ മൂ​ന്നു ദി​വ​സം ക​ന​ത്ത മ​ഴ
Kerala

കേ​ര​ള​ത്തി​ൽ മൂ​ന്നു ദി​വ​സം ക​ന​ത്ത മ​ഴ

ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പംകൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദം തീ​​​വ്ര ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​യി പ​​​രി​​​ണ​​​മി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ചൊ​​​വ്വാ​​​ഴ്ച വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​ൽ​​കി. ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി.”ഗു​​​ലാ​​​ബ് “എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ട​​​ക്ക​​​ൻ ആ​​​ന്ധ്രപ്ര​​​ദേ​​​ശി​​​ലും തെ​​​ക്ക​​​ൻ ഒ​​​ഡീ​​​ഷ തീ​​​ര​​​ങ്ങ​​​ളി​​​ലും ജാ​​​ഗ്ര​​​താ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

ഇ​​​ന്നു വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ആ​​​ന്ധ്ര-​​​ഒ​​​ഡീ​​​ഷ തീ​​​ര​​​ത്ത് ക​​​ര​​​തൊ​​​ടു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​വ​​​ച​​​നം. ഇതു കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ഴ ശ​​​ക്ത​​​മാ​​​കാനി​​​ട​​​യാ​​​ക്കും. ഇ​​​ന്ന് ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഏ​​​ഴു മു​​​ത​​​ൽ 11 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കോ 20 സെ​​​ന്‍റി​​​മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ലു​​​ള്ള അ​​​ത്യ​​​ന്തം തീ​​​വ്ര​​​മാ​​​യ മ​​​ഴ​​​യ്ക്കോ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. നാ​​​ളെ​​​യും ചൊ​​​വ്വാ​​​ഴ്ച​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​ന്ന് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടാ​​ണ്.

Related posts

കേരളത്തില്‍ നരബലി നടന്നതായി കണ്ടെത്തല്‍

Aswathi Kottiyoor

സേവനം വിരൽത്തുമ്പിൽ ; 150 പഞ്ചായത്തിൽക്കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്‌വെയർ

Aswathi Kottiyoor

പി.ടി. ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിത

Aswathi Kottiyoor
WordPress Image Lightbox