കോവിഡ് ബാധിച്ചു മരിച്ചവർക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം വൈകാതെ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്രം നിർദേശിച്ച തുകയാകും നൽകുക. കോവിഡിനു ശേഷം മരണമടഞ്ഞവരേയും കോവിഡ് മരണമായി കണക്കാക്കും. ഇവരുടെ കണക്കുകൾ നേരത്തെ തന്നെ ഓണ്‍ലൈനായി തയാറാക്കിയിട്ടുണ്ട്.
തുടർ നടപടികളും ഓണ്‍ലൈനായി നടത്തും. ഇനിയുള്ള പരാതികളും ആരോഗ്യ വകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.