27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാന വനിത കമീഷൻ അധ്യക്ഷയായി പി. സതീദേവി ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും
Kerala

സംസ്ഥാന വനിത കമീഷൻ അധ്യക്ഷയായി പി. സതീദേവി ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

സംസ്ഥാന വനിതാ കമീഷന്‍റെ പുതിയ അധ്യക്ഷയായി പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതല ഏല്‍ക്കും. സി.പി.എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു.

സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എം.സി ജോസഫൈൻ രാജിവെച്ചിരുന്നു. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന്‍ രാജി.

കമീഷനിലെ മറ്റ് അംഗങ്ങള്‍ കാലാവധി അവസാനിക്കുന്നത് തുടരും.

Related posts

കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

പ്ലസ്‌ ടു പ്രവേശനം : സമഗ്രപഠനത്തിന്‌ അഞ്ചംഗ സമിതി ; പുതിയ ഹയർസെക്കൻഡറി സ്‌കൂൾ, 
അധിക ബാച്ച്‌ സാധ്യതയും പഠിക്കും

Aswathi Kottiyoor

കേ​ര​ള​ത്തി​ന് പു​തി​യ​താ​യി 485 നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം യൂ​ണി​റ്റു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox