27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി ;ശേഖരണോദ്ഘാടനവും ഹരിത കര്‍മ്മ സേന വളണ്ടിയര്‍മാര്‍ക്കുള്ള ആദരവും നടന്നു
Peravoor

ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി ;ശേഖരണോദ്ഘാടനവും ഹരിത കര്‍മ്മ സേന വളണ്ടിയര്‍മാര്‍ക്കുള്ള ആദരവും നടന്നു

പേരാവൂര്‍: ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി പ്രകാരം ഹരിത കേരള മിഷന്റെയും പേരാവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേന യുടെ സഹകരണത്തോടെ ശേഖരിക്കുന്ന പാഴ് തുണികളുടെ ശേഖരണോദ്ഘാടനവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഹരിത കര്‍മ്മ സേന വളണ്ടിയര്‍മാര്‍ക്കുള്ള ആദരവും തെരു സാംസ്‌കാരികനിലയത്തില്‍ നടന്നു.ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു.ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനമാണ് തെരു സാംസ്‌കാരിക നിലയത്തില്‍ നടന്നത്.ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണന്‍ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ ഹരിതസേന അംഗങ്ങള്‍ക്ക് ഉപഹാരം നല്‍കി.സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ വി ശരത്,എം ഷൈലജ ടീച്ചര്‍, പഞ്ചായത്തംഗങ്ങളായ കെ വി ബാബു,യു വി അനില്‍കുമാര്‍,ജോസ് ആന്റണി,നിഷാ പ്രദീപന്‍, വി.ഇ.ഒ വി വി മുജീബ്,ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

പേരാവൂരിൽ കാൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിൽ വയോധിക;തിരിഞ്ഞ് നോക്കാതെ അധികൃതർ

Aswathi Kottiyoor

അപകടാവസ്ഥയിലായ കൂറ്റന്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് നീക്കി

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രിയുടെ പേര് ദുരുപയോഗം ചെയ്തതായി പരാതി

Aswathi Kottiyoor
WordPress Image Lightbox