ഇരിട്ടി : സ്കിംവർക്കർമാർക്ക് മിനിമം വേജസ് 2100 രൂപ അനുവദിക്കുക, സൗജന്യവും സാർവ്വത്രികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുക, അധിക ജോലിക്ക് അധിക വേതനം നൽക്കുക ,കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സ്‌കിം വർക്കർമാർക്ക് നൽക്കുക ,ഇ.എസ്.ഐ അനുവദിക്കുക, സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സ്കിം വർക്കേഴ്സ് ട്രേഡ് യുണിയൻ്റെ ആഭിമുഖ്യത്തിൽ പണിമുടക്കവും കേന്ദ്ര ഗവൺമെൻ്റാഫീസുകൾക്ക് മുന്നിൽ ധർണ്ണയും നടത്തി .ഇരിട്ടി പോസ്റ്റാഫീസിനു മുന്നിൽ നടന്ന സമരം സി.ഐ.ടി.യു ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ ഉദ്ഘാടനം ചെയ്തു.കെ.ഗീത അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ഏറിയ ജോയിൻ്റ് സെക്രട്ടറി കെ.സി.സുരേഷ് ബാബു, കെ. സരസ്വതി എന്നിവർ സംസാരിച്ചു.
മാടത്തിൽ പോസ്റ്റാഫിസിനു മുന്നിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എൻ.ഐ. സുകുമാരൻ ഉത്ഘാടനം ചെയ്തു. ടി.വി. രജനി അദ്ധ്യക്ഷത വഹിച്ചു.വി. പ്രമീള സ്വാഗതം പറഞ്ഞു. അജിത രവീന്ദ്രൻ, ഓമന, അനിത ,ഉഷാകുമാരി എന്നിവർ സംസാരിച്ചു. എടൂർ പോസ്റ്റാഫിസിനു മുന്നിൽ നടന്ന സമരം അംഗൻവാടി യുണിയൻ ജില്ലാ കമ്മിറ്റി അംഗം എൻ. ടി. റോസമ്മ ഉത്ഘാടനം ചെയ്തു.. ഷീല ഗോപാലൻ അദ്ധ്യക്ഷയായിരുന്നു. ഉളിക്കൽ പോസ്റ്റാഫീസിനു മുന്നിൽ നടന്ന സമരം ഡി.സി.സി.സെക്രട്ടറി ബേബി തോലാനി ഉത്ഘാടനം ചെയ്തു. സിസിലി ബേബി അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏറിയ പ്രസിഡണ്ട് വി.ബി.ഷാജു
,കെ.രാധാമണി എന്നിവർ സംസാരിച്ചു.
previous post