24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പാഠ്യപദ്ധതി തൊഴില്‍ അധിഷ്ഠിതമായി പരിഷ്‌കരിക്കും; കരിക്കുലം കമ്മിറ്റി ഉടന്‍: വിദ്യാഭ്യാസമന്ത്രി.
Kerala

പാഠ്യപദ്ധതി തൊഴില്‍ അധിഷ്ഠിതമായി പരിഷ്‌കരിക്കും; കരിക്കുലം കമ്മിറ്റി ഉടന്‍: വിദ്യാഭ്യാസമന്ത്രി.

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായുള്ള വിധഗ്‌ദരടങ്ങിയ കരിക്കുലം കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2013ലാണ് ഇതിനു മുമ്പ് പാഠ്യപദ്ധതി പരിഷ്‌കരിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ സിലബസ് നടപ്പാക്കാനാകും എന്നാണ് പ്രതീക്ഷ. ആധുനിക കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ഥികളെ സജജമാക്കുന്നതിന് തൊഴില്‍ അധിഷ്ഠിത പാഠ്യപദ്ധതിയാണ് തയ്യാറാക്കുകയെന്ന് മന്ത്രി പറഞ്ഞു.

ജീവിക്കുന്ന സമൂഹത്തിന്റെ ചരിത്രവും, സാഹചര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തും. നമ്മുടെ ഭരണഘടന, മതേതരത്വം, സ്ത്രീ സമത്വം, സ്ത്രീധനം, പ്രകൃതി, ശുചിത്വം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തും. സ്‌പോര്‍ട്‌സിന് പ്രത്യേക പരിഗണന നല്‍കും.

സ്‌കൂള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ഉച്ച വരെ നേരിട്ടുള്ള ക്ലാസ്, അതുകഴിഞ്ഞ് പഠനം ഓണ്‍ലൈനില്‍. ഇത് കൂട്ടികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും ബോര്‍ഡ് പരീക്ഷകളും സുഗമമായി നടത്തി ഫലം പ്രസിദ്ധീകരിച്ചു. എന്നാല്‍ പരീക്ഷകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടത്തുന്ന പ്രചാരണം വിദ്യാര്‍ഥികള്‍ക്ക് ഏറെ ദോഷം ചെയ്യും. പരീക്ഷ നടത്തുന്നവര്‍ കുഴപ്പക്കാര്‍ എന്ന മട്ടിലാണ് പ്രചാരണം. കുട്ടികളോട് അല്‍പ്പമെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ ഈ അപവാദ പ്രചാരണത്തില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി പറഞ്ഞു.

Related posts

വയനാട് വാളാടിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ണവം വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

മ​ദ്യ​വി​ല വ​ർ​ധ​ന: ബാ​റു​ക​ൾ ഇ​ന്നു മു​ത​ൽ അ​ട​ച്ചി​ടും

Aswathi Kottiyoor

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox