22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • അനാമികാ സുരേഷ് സീനിയർ ദേശീയ ആർച്ചറി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി
Iritty

അനാമികാ സുരേഷ് സീനിയർ ദേശീയ ആർച്ചറി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി

ഇരിട്ടി : സീനിയർ ദേശീയ ആർച്ചറി ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി അനാമികാ സുരേഷ്. 16, 17 തീയതികളിൽ കോതമംഗലം എം എ കോളേജിൽ വെച്ച് നടന്ന സീനിയർ സ്റ്റേറ്റ് ട്രയൽസിൽ റീകർവ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് ജംഷഡ്‌പൂരിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻ ഷിപ്പിൽ മത്സരിക്കാനുള്ള യോഗ്യത അനാമിക നേടിയത്. ഇരിട്ടി കടത്തുംകടവ് പുതുശ്ശേരിയിലെ കാർപ്പെന്റർ തൊഴിലാളി സുരേഷിന്റേയും പരേതയായ കൃഷ്ണാ സുരേഷിന്റെയും മകളാണ് അനാമിക. ആർച്ചറിയിൽ ജില്ലാ തലത്തിലും , സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും നേടിയിട്ടുണ്ട്. 2019 ൽ ഭോപ്പാലിൽ നടന്ന ജൂനിയർ റാങ്കിങ് ആർച്ചറി ചമ്പ്യാൻഷിപ്പിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇതിനെത്തുടർന്ന് വേൾഡ് യൂത്ത് ആർച്ചറി ചാമ്പ്യൻ ഷിപ്പിന്റെയും ഏഷ്യാ കപ്പിന്റെയും ട്രയൽസിൽ പങ്കെടുക്കാൻ അനാമികക്കായി. ഇതിൽ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യത്തെയും ഏക താരവുമാണ് അനാമിക

Related posts

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച

Aswathi Kottiyoor

ഇരുപതു കുപ്പി വിദേശ മദ്യവുമായി കോളിക്കടവ് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

വീടിന്റ താക്കോൽ കൈമാറ്റം നടത്തി………….

Aswathi Kottiyoor
WordPress Image Lightbox