ഭിന്നശേഷിക്കാർക്കു വീടുകളിൽ കോവിഡ് വാക്സിൻ എത്തിച്ചു നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിന് യജ്ഞം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രം നേരത്തെ പുറപ്പെടുവിച്ചിരുന്നു.
ഒരു മാസം മുൻപ് തന്നെ മുംബൈയിൽ കിടപ്പ് രോഗികൾക്ക് വീടുകളിൽ വാക്സിൻ എത്തിച്ചു നൽകാൻ മഹാരാഷ്ട്ര സർക്കാർ നടപടി എടുത്തിരുന്നു.
ഉത്സവ കാലങ്ങളിൽ വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു. കണ്ടെയിന്റ്മെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിലും ആളുകൾ കൂടിച്ചേരുന്നത് ഒഴിവാക്കണം.
കുട്ടികൾക്കുള്ള കോവാക്സിൻ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്നും ഫലം ഉടൻ പുറത്തു വരുമെന്നും ഐസിഎംആർ മേധാവി പറഞ്ഞു.