35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഓ​രോ കോ​വി​ഡ് മ​ര​ണ​ത്തി​നും 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​ക​ണം: കേ​ന്ദ്രം
Kerala

ഓ​രോ കോ​വി​ഡ് മ​ര​ണ​ത്തി​നും 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​ക​ണം: കേ​ന്ദ്രം

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ‌​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. സു​പ്രീം കോ​ട​തി​യി​ലാ​ണ് കേ​ന്ദ്രം നി​ല​പാ​ട് അ​റി​യി​ച്ച​ത്. ന​ഷ്ട​പ​രി​ഹാ​ര തു​ക സം​സ്ഥാ​ന​ങ്ങ​ളാ​യി​രി​ക്കും ന​ൽ​കു​ക​യെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

ഇ​തി​ന​കം സം​ഭ​വി​ച്ച മ​ര​ണ​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല, ഇ​നി​യു​ണ്ടാ​കു​ന്ന കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ നി​ന്നും സം​സ്ഥാ​ന​ങ്ങ​ൾ തു​ക ന​ൽ​ക​ണം. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ മാ​നേ​ജ്മെ​ന്‍റ് അ​തോ​റി​റ്റി വ​ഴി​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്.

അ​ല്ലെ​ങ്കി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം വ​ഴി ഇ​ത് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും സു​പ്രീം കോ​ട​തി​യി​ൽ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. 2020 ജ​നു​വ​രി​യി​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​ന് ശേ​ഷം 4.45 ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് സം​ബ​ന്ധ​മാ​യ മ​ര​ണ​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യിരിക്കുന്നത്.

Related posts

കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര ബസുകളുടെ നിരക്ക് കുറയ്ക്കും; നടപടി ചാര്‍ജ് വര്‍ധന തിരിച്ചടിയാകാതിരിക്കാനെന്നും മന്ത്രി*

Aswathi Kottiyoor

പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് സംസ്ഥാനത്ത് നിരോധിച്ച് ഉത്തരവിറക്കി

Aswathi Kottiyoor

200 ഗ്രാമപഞ്ചായത്തുകൾ ഒക്ടോബർ 2 ന് ഒ.ഡി.എഫ് പ്ലസ് കൈവരിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox