24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പുതുച്ചേരിയിൽ തദ്ദേശതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു; മയ്യഴിയിൽ ഒക്‌ടോബർ.
Kerala

പുതുച്ചേരിയിൽ തദ്ദേശതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു; മയ്യഴിയിൽ ഒക്‌ടോബർ.

പുതുച്ചേരി സംസ്ഥാനത്ത്‌ തദ്ദേശതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ അഞ്ച്‌ നഗരസഭകളിലേക്കും പത്ത്‌ കൊമ്യൂൺ പഞ്ചായത്തിലേക്കും 108 വില്ലേജ്‌ പഞ്ചായത്തിലേക്കുമായി മൂന്ന്‌ ഘട്ടമായാണ്‌ തെരഞ്ഞെടുപ്പ്‌. ഒക്‌ടോബർ 21നാണ്‌ മയ്യഴി നഗരസഭ തെരഞ്ഞെടുപ്പ്‌. മറ്റു തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ ഒക്‌ടോബർ 25, 28 തീയ്യതികളിലും. ഒക്‌ടോബർ 31ന്‌ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണർ റോയി പി തോമസ്‌ പുതുച്ചേരിയിൽ വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ആദ്യഘട്ടം തെരഞ്ഞെടുപ്പ്‌ നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ സെപ്‌തംബർ 30 മുതൽ ഒക്‌‌ടോബർ ഏഴുവരെ നാമനിർദേശപത്രിക നൽകാം. എട്ടിന്‌ സൂക്ഷ്‌മ പരിശോധന. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഒക്‌ടോബർ 11. ഒക്‌ടോബർ 25ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ നാല്‌ മുതൽ 11വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 12ന്‌ സൂക്ഷ്‌മ പരിശോധന. 15വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്‌. ഒക്‌ടോബർ 28ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ 7 മുതൽ 15വരെ നാമനിർദേശ പത്രിക നൽകാം. 16ന്‌ സൂക്ഷ്‌മ പരിശോധനയും 18ന്‌ പിൻവലിക്കാനുള്ള അവസാന ദിവസവുമാണ്‌.

രാവിലെ 7 മുതൽ വൈകിട്ട്‌ 6 വരെയാണ്‌ പോളിങ്ങ്‌. വൈകിട്ട്‌ 5 മുതൽ ഒരുമണിക്കൂർ കോവിഡ്‌ ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട്‌ ചെയ്യാം. ഓൺലൈനായി നാമനിർദേശപത്രിക സമർപ്പിക്കാനും സൗകര്യമുണ്ട്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടം ബുധനാഴ്‌ച മുതൽ സംസ്ഥാനത്ത്‌ പ്രാബല്യത്തിൽ വന്നു. മാഹി സ്വദേശി അഡ്വ. ടി അശോക്‌കുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ്‌ പുതുച്ചേരി സംസ്ഥാനത്ത്‌ തദ്ദേശതെരഞ്ഞെടുപ്പ്‌ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടത്‌. 2011ൽ കാലാവധി കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിൽ പത്ത്‌വർഷത്തിന്‌ ശേഷമാണ്‌ തെരഞ്ഞെടുപ്പിന്‌ വഴിയൊരുങ്ങുന്നത്‌.

Related posts

*10 കോടി അടക്കം തേടിയെത്തിയത് ഒടുക്കത്തെ ഭാഗ്യം; ഇപ്പോള്‍ ജീവിക്കാന്‍ വീടിന്റെ വാതിലും ജനലും എടുത്ത് വിറ്റ് മുസ്തഫ*

Aswathi Kottiyoor

ആന്റി റേബീസ് വാക്സീൻ ഓർഡർ‌ വൈകി; നഷ്ടം 1.60 കോടി രൂപ

Aswathi Kottiyoor

ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ; പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ; നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox