24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്സിന്‍ ലഭ്യമാക്കി കേളകം പഞ്ചായത്ത്.
Kelakam

18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്സിന്‍ ലഭ്യമാക്കി കേളകം പഞ്ചായത്ത്.

കേളകം:18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്സിന്‍ ലഭ്യമാക്കി കേളകം പഞ്ചായത്ത്. വാക് സിനെടുക്കാത്തവര്‍ക്കായി വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചതോടെയാണ് യജ്ഞം പൂര്‍ത്തിയായത്. രണ്ടാം ഡോസ് വാക്സിന്‍ ലഭിക്കാന്‍ അര്‍ഹരായവര്‍ക്കുള്ള വാക്സിന്‍ 45 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. വാക്സിന്‍ വിതരണം ആരംഭിച്ചത് മുതല്‍ പഞ്ചായത്തും പി.എച്ച്.സി.യുമായി ചേര്‍ന്ന് കര്‍മപദ്ധതി തയ്യാറാക്കിയിരുന്നു. ഇതോടൊപ്പം ജീവനക്കാരുടെ സഹകരണവും ലക്ഷ്യത്തിലെത്താന്‍ കരുത്തായെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

ഗര്‍ഭിണികള്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കായി പ്രത്യേക വാക്സിന്‍ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കോവിഡ് പ്രതിരോധവാക്സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളും ലഭ്യമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍,കേളകം പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ.സുബിത്ത് ഭാസ്‌കര്‍ ,ഡോ.മുഹമ്മദ് അലി,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ജി രാജീവന്‍ ജെഎച്ച്‌ഐമാരായ നൗഷാദ്, മേഴ്‌സി, വിനോദ് ,ഡിഗ്‌ന, അമിതാ,പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ സുമ, ലിസി, മെര്‍ലിന്‍, ജെമീല, സംഗീത ,ലക്ഷ്മി,ബിന്ദു,സ്റ്റാഫ് നഴ്സുമാരായ കവിത, റംലത്ത് ഷിന്റ,സൂര്യ, അഞ്ജു,ബിന്ദു, സീന, ശാലിനി, റീന, സിബി എന്നിവരുടെ നേതൃത്വത്തിലുള്ള ജീവനക്കാരും ആശാപ്രവര്‍ത്തകരും പഞ്ചായത്ത് വിട്ടുനല്‍കിയ ജീവനക്കാരുമാണ് ഈ നേട്ടത്തിന് പിന്നില്‍.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മ അയ്യങ്കാളി ദിനാഘോഷം ഓൺലൈനായി നടന്നു.

Aswathi Kottiyoor

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം “പ്രാണവായു” പ്രകാശനം ചെയ്ത് അടയ്ക്കാത്തോട് സെന്റ്.ജോസഫ്‌സ് ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങൾ.

Aswathi Kottiyoor

കൈ നിറയെ സമ്മാനങ്ങളുമായി ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിക്കാം ഓപ്പൺ ന്യൂസിനൊപ്പം.

Aswathi Kottiyoor
WordPress Image Lightbox