25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ശ്രീപത്മനാഭസ്വാമി ക്ഷേത്രം സാമ്പത്തികപ്രതിസന്ധിയിലെന്ന് ; ഭരണസമിതി റിപ്പോർട്ട്‌ സുപ്രീംകോടതിയില്‍.
Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സാമ്പത്തികപ്രതിസന്ധിയിലെന്ന് ; ഭരണസമിതി റിപ്പോർട്ട്‌ സുപ്രീംകോടതിയില്‍.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്‌ ഭരണസമിതി സുപ്രീംകോടതിയില്‍. ക്ഷേത്ര ചെലവ്‌, ജീവനക്കാരുടെ ശമ്പളം, തുടങ്ങിയവയ്‌ക്കായി ഒന്നേകാൽ കോടി മാസം ചെലവുണ്ട്‌. എന്നാൽ, മാസവരുമാനം 60 ലക്ഷത്തിൽ താഴെയാണെന്ന്‌ താൽക്കാലിക ഭരണസമിതിയുടെ അധ്യക്ഷനായ തിരുവനന്തപുരം ജില്ലാജഡ്‌ജി പി കൃഷ്‌ണകുമാർ കോടതിയെ അറിയിച്ചു. സംസ്ഥാനസർക്കാരിലേക്ക്‌ അടയ്‌ക്കേണ്ട 11.7 കോടി രൂപ എഴുതിത്തള്ളണമെന്ന്‌ ആവശ്യപ്പെട്ട്‌ സർക്കാരിന്‌ കത്ത്‌ നൽകുമെന്ന്‌ ക്ഷേത്രം ഉപദേശകസമിതി റിപ്പോർട്ട്‌ നൽകി.

പ്രത്യേകഓഡിറ്റിൽനിന്നും ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്‌റ്റ്‌ നൽകിയ ഹർജിയിലാണ്‌ ഭരണസമിതിയും ഉപദേശകസമിതിയും സുപ്രീംകോടതിയിൽ റിപ്പോർട്ട്‌ നൽകിയത്‌. കോവിഡ്‌ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരിന്റെയും ക്ഷേത്രം ട്രസ്‌റ്റിന്റെയും സഹായം വേണം. നിലവിൽ സംസ്ഥാനസർക്കാര്‍ പ്രതിവർഷം ആറ്‌ ലക്ഷം രൂപ ക്ഷേത്രത്തിന്‌ അനുവദിക്കുന്നുണ്ട്‌. ധനസഹായം വർധിപ്പിക്കണമെന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ക്ഷേത്രത്തിന്റെ പേരിലുള്ള ബാങ്ക്‌അക്കൗണ്ടുകളിലെ പണം ഉപയോഗിച്ചാണ്‌ ഇതുവരെ പിടിച്ചുനിന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Related posts

യു.പി.എസ്.സി പരീക്ഷ മെയ് 28ന്: 24,000 പേർ പരീക്ഷ എഴുതും

Aswathi Kottiyoor

തില്ലങ്കേരി ഗവ. യൂ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

അംബാനിയുടെ ലക്ഷ്യം ആ 50 കോടി;ഇനി ഇന്ത്യ കാണും വിലകുറഞ്ഞ 4 ജി ഫോൺ ‘യുദ്ധം’.

Aswathi Kottiyoor
WordPress Image Lightbox