22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • ശബരിമല വിമാനത്താവളത്തിന് തടസ്സം; ചെറുവള്ളി എസ്റ്റേറ്റ് പറ്റില്ലെന്ന് ഡിജിസിഎ.
Kerala

ശബരിമല വിമാനത്താവളത്തിന് തടസ്സം; ചെറുവള്ളി എസ്റ്റേറ്റ് പറ്റില്ലെന്ന് ഡിജിസിഎ.

ശബരിമല വിമാനത്താവളം നിർമിക്കാൻ എരുമേലി ചെറുവള്ളി എസ്റ്റേറ്റ് പറ്റിയതല്ലെന്നു കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) വ്യോമയാന മന്ത്രാലയത്തിനു മറുപടി നൽകി. കേരള വ്യവസായ വികസന കോർപറേഷനും (കെഎസ്ഐഡിസി) യുഎസ് കൺസൽറ്റൻസി കമ്പനിയായ ലൂയി ബഗ്റും ചേർന്നു തയാറാക്കിയ സാങ്കേതിക സാധ്യതാപഠന റിപ്പോർട്ടിൽ മന്ത്രാലയം ഡിജിസിഎയുടെ അഭിപ്രായം തേടിയിരുന്നു. ഒപ്പുവയ്ക്കുക പോലും ചെയ്യാതെ കെഎസ്ഐഡിസിയും യുഎസ് കമ്പനിയും ചേർന്നു തയാറാക്കിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്ന രൂക്ഷ പരാമർശവും ഡിജിസിഎ നടത്തി.
ചട്ടപ്രകാരം റൺവേക്ക് ആവശ്യമായ നീളവും വീതിയും ഉറപ്പാക്കാൻ ഈ സ്ഥലത്തു ബുദ്ധിമുട്ടാണെന്നും മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിലേതുപോലെ ടേബിൾടോപ് റൺവേ വികസിപ്പിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിർദിഷ്ട വിമാനത്താവളം സമീപമുള്ള രണ്ടു ഗ്രാമങ്ങളെ ബാധിക്കും. രണ്ടും ജനവാസ മേഖലകളാണെന്നു പഠന റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും എത്രപേർ താമസിക്കുന്നുണ്ടെന്ന കൃത്യമായ കണക്കില്ല.

കൊച്ചി വിമാനത്താവളത്തിൽനിന്ന് 88 കിലോമീറ്ററും തിരുവനന്തപുരത്തുനിന്ന് 110 കിലോമീറ്ററുമാണ് നിർദിഷ്ട വിമാനത്താവളത്തിലേക്കുള്ള ദൂരം. 150 കിലോമീറ്ററിനുള്ളിൽ പുതിയ വിമാനത്താവളത്തിനു സാധാരണഗതിയിൽ അനുമതി നൽകാറില്ല. അതു മറികടന്ന് പദ്ധതിയുമായി മുന്നോട്ടുപോകുകയാണെങ്കിൽ റൺവേ വികസനം അടക്കമുള്ള കാര്യങ്ങളിലെ പരിമിതികൾ പരിഗണിക്കണം.

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോളുകളിൽനിന്നുള്ള സിഗ്‌നലുകൾ നിർദിഷ്ട വിമാനത്താവളത്തിന്റെ പരിധിയിലേക്കു കടക്കാൻ സാധ്യതയുണ്ടെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.

Related posts

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor

ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമം ഭരണഘടനാ വിരുദ്ധം: മാധവ് ഗാഡ്ഗിൽ

Aswathi Kottiyoor

കെ ഫോൺ സേവനങ്ങൾക്ക് അപ്ഡേഷൻ പൂർത്തിയാക്കണം

Aswathi Kottiyoor
WordPress Image Lightbox