25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ‘സമൂഹ മാധ്യമങ്ങളിലും അച്ചടക്കം മറക്കരുത്’; അനാവശ്യ ഗ്രൂപ്പുകൾ വേണ്ടെന്ന് സിപിഎം.
Kerala

‘സമൂഹ മാധ്യമങ്ങളിലും അച്ചടക്കം മറക്കരുത്’; അനാവശ്യ ഗ്രൂപ്പുകൾ വേണ്ടെന്ന് സിപിഎം.

സമൂഹമാധ്യമങ്ങളിൽ പാർട്ടി നയങ്ങൾക്കെതിരെ സംസാരിക്കുന്നവരെയും പാർട്ടിയുടെ പേരിൽ അനാവശ്യമായ സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ടാക്കുന്നവരെയും പ്രോത്സാഹിപ്പിക്കരുതെന്നു സിപിഎം നിർദേശിച്ചു. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനു വേണ്ടി പാർട്ടി തയാറാക്കി നൽകിയ കുറിപ്പിൽ, കുടുംബ ഗ്രൂപ്പുകളിൽ ഇടപെടേണ്ടതെങ്ങനെയെന്നും നിർദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയരഹിത സമൂഹമാധ്യമ ഗ്രൂപ്പുകളിൽ സർക്കാരിന്റെ നേട്ടങ്ങൾ ‘അറിയേണ്ട കാര്യങ്ങൾ’ എന്ന നിലയിൽ പ്രചരിപ്പിക്കാനും ഓർമിപ്പിക്കുന്നു.

‘നവമാധ്യമങ്ങളിലെ ഇടപെടൽ’ എന്ന തലക്കെട്ടിനു താഴെയാണു സമൂഹമാധ്യമങ്ങളിലെ അച്ചടക്കവും തന്ത്രങ്ങളും പങ്കുവയ്ക്കുന്നത്. ‘സർക്കാരിനെതിരെ പല സംഭവങ്ങളിലും നമ്മുടെ സഖാക്കൾ തന്നെ വൈകാരികമായി പ്രതികരിക്കുന്നത‍ു പലപ്പോഴും ദോഷം ചെയ്യുന്ന സ്ഥിതിയുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണം. പാർട്ടി സഖാക്കൾ നവമാധ്യമങ്ങളിൽ പാർട്ടി നയങ്ങൾക്കെതിരെ സംസാരിക്കുന്നത് അച്ചടക്ക ലംഘനമായി കണ്ട് ആവശ്യമായ ഇടപെടൽ നടത്താൻ ബന്ധപ്പെട്ട ഘടകങ്ങൾ ശ്രദ്ധിക്കണം’– എന്നു കുറിപ്പിൽ നിർദേശിക്കുന്നു.

പുതിയ സർക്കാർ അധികാരമേറ്റപ്പോൾ മുൻ മന്ത്രി കെ.കെ.ശൈലജയ്ക്കു മന്ത്രിസ്ഥാനം നഷ്ടമായതിനു പിന്നാലെ തീവ്ര സിപിഎം നിലപാടുള്ള സൈബർ ഗ്രൂപ്പുകളിൽ പോലും വിമർശനമുയർന്നിരുന്നു. പാർട്ടിയുടെ പേരിൽ അനാവശ്യമായ സമ‍ൂഹമാധ്യമ ഗ്രൂപ്പുകളുണ്ടാക്കുകയും അതിൽ അംഗങ്ങളാകുകയും ചെയ്യുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്നും നിർദേശിക്കുന്നു.

‘കുടുംബപ്പേരുകളിലുള്ള ഗ്രൂപ്പുകൾ ഇന്നു വ്യാപകമാണ്. ഇത് ഉപയോഗപ്പെടുത്തിയാണ് വർഗീയ പിന്തിരിപ്പൻ ശക്തികൾ അവരുടെ ആശയങ്ങൾ പ്രചരിപ്പിച്ചു വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളിൽ അംഗമായുള്ള സഖാക്കൾ അത്തരം പ്രചാരണങ്ങൾ പ്രതിരോധിക്കാൻ ശ്രദ്ധിക്കണം’– കുറിപ്പിൽ പറയുന്നു.

സിപിഎം വൊളന്റിയർമാരെ ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയുള്ള ഭാഗത്ത് ‘അനാവശ്യമായ സംഘർഷങ്ങളും ആക്രമണങ്ങളും പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റുമെന്നു തിരിച്ചറിയണം’ എന്നും പറയുന്നുണ്ട്.

Related posts

കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ദേശീയപാത 66 വികസനം; 92 ശതമാനം സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox