24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കുവൈത്തിലെ ആരോഗ്യ, വിദ്യാഭ്യാസ ജീവനക്കാർക്ക് കുടുംബത്തെ കൂട്ടാം.
Kerala

കുവൈത്തിലെ ആരോഗ്യ, വിദ്യാഭ്യാസ ജീവനക്കാർക്ക് കുടുംബത്തെ കൂട്ടാം.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വിദേശ ജോലിക്കാർക്ക് ഇനി നാട്ടിൽ നിന്നു കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കുവൈത്തിലേക്ക് എത്തിക്കാം. നിശ്ചിത മാനദണ്ഡം അനുസരിച്ചു മാത്രമാണ് വീസ വിതരണം. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി മെഡിക്കൽ ജീവനക്കാർക്ക് സന്ദർശക (വിസിറ്റ്) വീസ ആശ്രിത വീസയാക്കാൻ സാധിക്കും.

∙ ആരോഗ്യം, പ്രതിരോധം, നാഷനൽ ഗാർഡ്, നാഷനൽ പെട്രോളിയം കോർപറേഷൻ എന്നിവിടങ്ങളിലെ മെഡിക്കൽ ജീവനക്കാരുടെ ഭാര്യ / മക്കൾ എന്നിവർക്കു ഫാമിലി എൻട്രി വീസ.

∙ സർക്കാർ, സ്വകാര്യ മേഖലകളിലെ ഡോക്ടർ, നഴ്സ് എന്നിവരുടെ 16ന് താഴെ പ്രായമുള്ള മക്കൾക്കു നിബന്ധനകൾക്ക് വിധേയമായി കുടുംബ വീസ.

∙ താമസാനുമതി തേടില്ലെന്ന സത്യവാങ്‌മൂലം നൽകിയാൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഭർത്താക്കന്മാർക്ക് ടൂറിസ്റ്റ് വിസിറ്റ് വീസ.

∙ മെഡിക്കൽ മേഖലയിലെ മറ്റു വനിതാ ജീവനക്കാരുടെ ഭർത്താവ് / മക്കൾ എന്നിവർക്കും ടൂറിസ്റ്റ് വിസിറ്റ് വീസ.

∙ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്യു‍ന്നയാളുടെ ഭാര്യയ്ക്കും മക്കൾക്കും വീസ

∙ അധ്യാപികമാരുടെ ഭർത്താക്കന്മാർക്കു ടൂറിസ്റ്റ് വിസിറ്റ് വീസ. ഇഖാമ മാറ്റില്ലെന്ന് സത്യവാങ്മൂലം നൽകണം.

∙ സ്കൂൾ ഡയറക്ടർ, അസി.ഡയറക്ടർ, അധ്യാപകർ, സ്പെഷലിസ്റ്റുകൾ എന്നിവർക്ക് നിബന്ധനകൾക്ക് വിധേയമായി 16ന് താഴെ പ്രായമുള്ള മക്കളെ കൊണ്ടുവരാം.

∙ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിൽ വീസയിൽ ജോലി ചെയ്യുന്ന, ഇഖാമ ലഭ്യമായിട്ടില്ലാത്തവർക്കു ഭാര്യയെയും മക്കളെയും കൊണ്ടുവരാൻ സ്ഥാപനത്തിന്റെ പേരിൽ കൊമേഴ്സ്യൽ സന്ദർശക വീസ. കുടുംബ വീസയിലേക്ക് മാറ്റുന്നതിന് മുൻപ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുമെന്ന് സത്യവാങ്മൂലം നൽകണം.

Related posts

അഞ്ചുവര്‍ഷംകൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും; സ്ത്രീകളുടെ നൈപുണ്യ വികസനത്തിന് പ്രത്യേകപദ്ധതി……….

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന് 10 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor

സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ

Aswathi Kottiyoor
WordPress Image Lightbox