23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • 3694 ഹെക്ടർ സ്വകാര്യ തോട്ടങ്ങൾ ഏറ്റെടുക്കാൻ വനംവകുപ്പ് നടപടി
Kerala

3694 ഹെക്ടർ സ്വകാര്യ തോട്ടങ്ങൾ ഏറ്റെടുക്കാൻ വനംവകുപ്പ് നടപടി

പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി വനമേഖലയോടു ചേർന്ന് 3694.63 ഹെക്ടർ സ്വകാര്യ തോട്ടങ്ങൾ ഏറ്റെടുക്കാൻ വനംവകുപ്പ് നടപടി ഊർജിതമാക്കി. റീബിൽഡ് കേരള ഫണ്ട് ഉപയോഗിച്ച് ഉടമകൾക്കു പണം നൽകിയാണ് ഏറ്റെടുക്കുക. എന്നാൽ, നടപടിക്രമങ്ങൾ, നഷ്ടപരിഹാരത്തുക, തൊഴിലാളികളുടെ പുനരധിവാസം എന്നിവയിൽ വ്യക്തതയില്ലെന്നാരോപിച്ച് ഉടമകൾ രംഗത്തെത്തി.
കേരളത്തിലെ 6 വനം ഡിവിഷനുകളിലായി 13 എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ 385.31 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വന്യമൃഗ ശല്യമുള്ളതും വനാതിർത്തിയോടു ചേർന്നതുമായ സ്ഥലങ്ങളാണ് ഇവയെന്നു വനംവകുപ്പ് പറയുന്നു. ഇവയെ സ്വാഭാവിക വനമാക്കും.

സൈലന്റ്‌വാലി ദേശീയോദ്യാനത്തിനു കീഴിലെ 100 ഏക്കർ കെപി എസ്റ്റേറ്റ്, മണ്ണാർക്കാട് റബർ എസ്റ്റേറ്റ്, ചെന്തുരുണി വന്യജീവി ഡിവിഷനിലെ കല്ലാർ എസ്റ്റേറ്റ്, റോക്ക്‌വുഡ് എസ്റ്റേറ്റ്, പെരിയാർ ഈസ്റ്റ് ഡിവിഷനിലെ ഡൗൺ ഡൗൺ എസ്റ്റേറ്റ്, തിരുവനന്തപുരം ഡിവിഷനിലെ ബോണക്കാട് മഹാവീർ എസ്റ്റേറ്റ്, സൗത്ത് വയനാട് ഡിവിഷനിലെ തരിയോട് സിആർ എസ്റ്റേറ്റ്, നോർത്ത് വയനാട് ഡിവിഷനിലെ മക്കിമല സരോജ എസ്റ്റേറ്റ്, മലന്തോട്ടം തിരുനെല്ലി എസ്റ്റേറ്റ്, എടയൂർ തിരുനെല്ലി എസ്റ്റേറ്റ്, ബാണാസുര പ്ലാന്റേഷൻ, നരിപ്പാറ എസ്റ്റേറ്റ്, ചെറുമുണ്ടേരി എസ്റ്റേറ്റ് എന്നിവയാണു പട്ടികയിലുള്ളത്. 3 ഘട്ടമായി നടക്കുന്ന ഏറ്റെടുക്കലിന്റെ ആദ്യഘട്ടം കഴിഞ്ഞ വർഷം ആരംഭിക്കാൻ നിർദേശം നൽകിയെങ്കിലും ഇപ്പോഴാണു തുടങ്ങുന്നത്.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡപ്രകാരമാണു വില നിശ്ചയിക്കുകയെന്നു വനംവകുപ്പ് പറയുന്നു. സർവേ നടപടികൾ പൂർത്തിയായ ശേഷമേ എത്ര ഭൂമി ഏറ്റെടുക്കും എന്ന കൃത്യമായ കണക്കുകൾ ലഭ്യമാകൂ.

അതേസമയം, ഏറ്റെടുക്കുന്നതു സംബന്ധിച്ചു വനംവകുപ്പിൽ നിന്നു കൃത്യമായ അറിയിപ്പുകൾ ലഭ്യമായിട്ടില്ലെന്നു സ്ഥലം ഉടമകൾ പറയുന്നു. 385.31 കോടി രൂപ കുറവായതിനാൽ മതിയായ വില ലഭിക്കില്ലെന്ന് ആശങ്കയുണ്ട്. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച നടപടികളെക്കുറിച്ചും വ്യക്തതയില്ല.

Related posts

കേരള തീരത്ത് വൻതിരമാ‍ലയ്ക്കും കടലാക്രമണത്തിനും സാധ്യത

Aswathi Kottiyoor

റെയിൽവേ ഭക്ഷണശാലകളിലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം

Aswathi Kottiyoor

കേരളം പൂർണ ഡിജിറ്റൽ ബാങ്കിങ്‌ സംസ്ഥാനം ; പ്രഖ്യാപനം ഇന്ന്‌

Aswathi Kottiyoor
WordPress Image Lightbox