27.5 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂരിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പുള്ളിമാൻ ചത്തു
Kottiyoor

കൊട്ടിയൂരിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പുള്ളിമാൻ ചത്തു

കൊട്ടിയൂർ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പുള്ളിമാൻ ചത്തു . കൊട്ടിയൂർ കണ്ടപ്പുനം റോഡിൽ ഞായറാഴ്ച വൈകിട്ടാണ് കാർ ഇടിച്ച് ഗുരുതരമായി മാനിന് പരിക്കേറ്റത് . സംഭവത്തിൽ വനംവകുപ്പ് കാർ കസ്റ്റഡിയിലെടുത്തു . ഞായറാഴ്ച ഏഴ് മണിയോടെയാണ് സംഭവം .അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു . തളിപ്പറമ്പ് ഭാഗത്ത് നിന്ന് വയനാടിലേക്ക് പോവുകയായിരുന്ന വാഗണാർ കാറിനു മുന്നിലേക്ക് കൊട്ടിയൂർ കണ്ടപ്പുനം ഭവാനിക്കുന്നിന് സമീപം മാൻകൂട്ടം റോഡ് മുറിച്ച് കടക്കവെയാണ് എട്ട് വയസ്സ് പ്രായമുള്ള ആൺ മാനിനെ കാറിടിച്ചത് . തുടർന്ന് പരിക്കേറ്റ മാനിനെ കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റുകയായിരുന്നു . പുറകുവശത്തെ കാലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ മാൻ ഏഴരയോടെ ചത്തു . തുടർന്ന് തിങ്കളാഴ്ച രാവിലെ കൊളക്കാട് വെറ്റിനറി സർജൻ ജോൺസൺ പി ജോണിന്റെ നേതൃത്വത്തിൽ പോസ്റ്റുമാർട്ടം നടത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ മറവു ചെയ്യും . കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസർ എ.കെ സുരേന്ദ്രൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി ഷിജിൻ , ഷൈജു.വാച്ചർമാരായി തോമസ് ബിനോയ് ഗോപി എന്നിവരുടെ നേതൃത്വം നൽകി.

Related posts

പോസ്റ്ററുകള്‍ നശിപ്പിച്ചതായി പരാതി……..

Aswathi Kottiyoor

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ എൻഎസ്എസ് കെ യു പിസ്കൂളിൽ ഔഷധത്തോട്ടവും അടുക്കളത്തോട്ടവും നിർമ്മിച്ചു…

Aswathi Kottiyoor

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ക്ലബ്ബ് ഉദ്ഘാടനവും നടന്നു

Aswathi Kottiyoor
WordPress Image Lightbox