വയനാട്-കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരം റോഡ് കേരള റോഡ് ഫണ്ട് ബോര്‍ഡ് ഏറ്റെടുത്തു. ഇതിെന്റ ഭാഗമായി ബോര്‍ഡ് അധികൃതര്‍ പാല്‍ച്ചുരം സന്ദര്‍ശിച്ച് പരിശോധന നടത്തി. വടകര ചുരം ഡിവിഷന് കീഴിലാണ് ഇതുവരെ പാല്‍ച്ചുരം ഉണ്ടായിരുന്നത്. ഇനി പാല്‍ച്ചുരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിര്‍വഹിക്കുക കേരള റോഡ് ഫണ്ട് ബോര്‍ഡ് ആയിരിക്കും. ബോയ്സ്ടൗണ്‍ മുതല്‍ അമ്ബായത്തോടുവരെയുള്ള ചുരം റോഡിെന്റ ശോചനീയാവസ്ഥ പരിശോധിക്കുന്നതിനും നിര്‍ദിഷ്ട മട്ടന്നൂര്‍ – മാനന്തവാടി വിമാനത്താവള റോഡിെന്റ സ്ഥിതി വിലയിരുത്തുന്നതിനുമാണ് പ്രധാനമായും സംഘം എത്തിയത്. മഴ മാറിയാല്‍ ഉടന്‍ അടിയന്തരമായി പാല്‍ച്ചുരം റോഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
നിലവില്‍ പാല്‍ച്ചുരം റോഡ് തകര്‍ന്ന് അപകടാവസ്ഥയിലാണ്. വിമാനത്താവള റോഡുമായി ബന്ധപ്പെട്ട് ഈ റോഡിെന്റ പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. മട്ടന്നൂരില്നിന്നാരംഭിക്കുന്ന നാലുവരിപ്പാത പാല്‍ച്ചുരത്തില്‍ രണ്ടു വരിയാക്കിയാകും വികസിപ്പിക്കുകയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്താവള റോഡില്‍ കേളകം, പേരാവൂര്‍ ടൗണുകളെ ഒഴിവാക്കിയുള്ള പ്രപ്പോസലാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ കേളകത്ത് ബൈപ്പാസ് നിര്‍മാണത്തിന് മൂന്നു പ്രപ്പോസല്‍ നിലവിലുണ്ട്. ഇതിെന്റ അന്തിമ തീരുമാനം ജനപ്രതിനിധികളുമായി സംസാരിച്ച് പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കേരള റോഡ് ഫണ്ട് ബോര്‍ഡ് കണ്ണൂര്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി. സജിത്ത്, അസി. എന്‍ജിനീയര്‍ പി.കെ. റോജി, പ്രോജക്ട് മാനേജര്‍ പ്രിന്‍സി പോള്‍ തുടങ്ങിയ ഉദ്യോഗസ്ഥരാണ് പരിശോധനക്കായി പാല്‍ച്ചുരത്തില്‍ എത്തിയത്. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്ബുടാകം, കൊട്ടിയൂര്‍ ജനസംരക്ഷണ സമിതി ചെയര്മാന് ഫാ. ബാബു മാപ്ലശ്ശേരി, ജില്‍സ്.എം മേക്കല്‍, റെജി കന്നുകുഴി തുടങ്ങിയവരുമായും ഉദ്യോഗസ്ഥ സംഘം ചര്‍ച്ച നടത്തി.