24.6 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • വനം-റവന്യൂ സം​യു​ക്ത പ​രി​ശോ​ധ​ന
Kottiyoor

വനം-റവന്യൂ സം​യു​ക്ത പ​രി​ശോ​ധ​ന

കൊ​ട്ടി​യൂ​ർ: അ​മ്പാ​യ​ത്തോ​ട്ടി​ലെ പ​ട്ട​യ​ര​ഹി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​നം, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. അ​മ്പാ​യ​ത്തോ​ട് മു​ത​ൽ മ​ന്ദം​ചേ​രി വ​രെ​യു​ള്ള ബാ​വ​ലി പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന 98 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള​ത്. ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി​യും ഓ​രോ കൈ​വ​ശ​ക്കാ​ര​ന്‍റെ ഭൂ​മി​യും അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി അ​തി​ർ​ത്തി നി​ർ​ണ​യി​ക്ക​ണം. സ​ർ​വേ ന​ട​ത്തി ഡി​ജി​റ്റ​ൽ പ്ലാ​ൻ ഉ​ട​ൻ ത​യാ​റാ​ക്കു​മെ​ന്ന് കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ സു​ധീ​ർ നാ​രോ​ത്ത് പ​റ​ഞ്ഞു.
1950 ക​ളി​ൽ കു​ടി​യേ​റി​യ പ്ര​ദേ​ശ​വാ​സി​ക​ൾ 1988 മു​ത​ല്‍ പ​ട്ട​യ​ത്തി​നാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ 30 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. മ​ന്ദം​ചേ​രി മു​ത​ല്‍ പാ​ല്‍​ച്ചു​രം വ​രെ ബാ​വ​ലി​പ്പു​ഴ​യ​രി​കി​ലും പ​ന്നി​യാം​മ​ല​യി​ലു​മാ​യാ​ണ് വ​നം വ​കു​പ്പ് അ​വ​കാ​ശ​മു​ന്ന​യി​ക്കു​ന്ന 9.328 ഹെ​ക്ട​ര്‍ ഭൂ​മി.
ബാ​വ​ലി​പ്പു​ഴ​യ്ക്ക് അ​ക്ക​രെ വ​ന​മാ​ണ്. അ​തി​ന്‍റെ ബാ​ക്കി​ഭാ​ഗം പു​ഴ​യ്ക്കി​ക്ക​രെ കൃ​ഷി ഭൂ​മി​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​വ​കാ​ശ​വാ​ദം. 1977 ജ​നു​വ​രി ഒ​ന്നി​ന് മു​മ്പ് കൈ​വ​ശം വ​ച്ച​നു​ഭ​വി​ക്കു​ന്ന ഭൂ​മി​ക്ക് പ​ട്ട​യം ന​ല്‍​ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം ഈ ​ഭൂ​മി പ​ട്ട​യ​ത്തി​ന് അ​ര്‍​ഹ​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.
ഇ​രി​ട്ടി താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ പി.​കെ. പ്ര​കാ​ശ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജോ​മോ​ൻ , കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ സു​ധീ​ർ നാ​രോ​ത്ത് , ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി.​കെ. മ​ഹേ​ഷ് , ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് ഫോ​റ​സ്റ്റ​ർ സു​ധീ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തു​ട​രു​ന്ന പ​രി​ശോ​ധ​ന​ക​ൾ

സ്ഥ​ല​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​ന്‍ റ​വ​ന്യു, വ​നം വ​കു​പ്പു​ക​ള്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് നാ​ലു പ്രാ​വ​ശ്യ​മാ​ണ്. ആ​ദ്യ പ​രി​ശോ​ധ​ന 1988-94 കാ​ല​ത്താ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ ഭൂ​മി 1977 ജ​നു​വ​രി ഒ​ന്നി​നു മു​മ്പ് ഇ​വ​ര്‍ കൈ​വ​ശം വ​ച്ചു വ​രു​ന്ന​താ​ണെ​ന്ന് ക​ണ്ടെ​ത്തി. എ​ന്നാ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ ക​ള​ക്ട​ര്‍​ക്ക് 2011 ൽ ​അ​യ​ച്ച ക​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന​ത് വ​ള​രെ​ക്കാ​ലം മു​മ്പാ​യ​തി​നാ​ല്‍ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് അ​റി​യി​ച്ചു.
പി​ന്നീ​ട് 2015 മേ​യ് 26ന് ​ഡി​എ​ഫ്ഒ ക​ള​ക്ട​ര്‍​ക്ക​യ​ച്ച ക​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന പ്ര​കാ​രം ഈ ​ഭൂ​മി പ​ട്ട​യം ന​ല്‍​കു​ന്ന​തി​ന് അ​ര്‍​ഹ​മെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ പ​ല​ത​വ​ണ സം​യു​ക​ത പ​രി​ശോ​ധ​ന ന​ട​ന്ന​ത​ല്ലാ​തെ പ​ട്ട​യം ല​ഭി​ച്ചി​ല്ല.
സ്ഥ​ല​ത്തി​ന് എ​ന്‍​ഒ​സി ല​ഭി​ക്കു​ന്ന​തി​ന് സ​മീ​പി​ച്ച​പ്പോ​ള്‍ വ​നം​വ​കു​പ്പ് എ​തി​ര്‍​ത്തു​വെ​ന്നും വ​നം അ​തി​ര്‍​ത്തി​യു​ടെ ജ​ണ്ട കൃ​ഷി​ഭൂ​മി​യി​ലാ​ക്കാ​ന്‍ അ​നു​വ​ദി​ച്ചാ​ല്‍ എ​ന്‍​ഒ​സി ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. തു​ട​ര്‍​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി ന​ഷ്ട​പ്പെ​ടു​മെ​ന്ന് ആ​ശ​ങ്കി​യാ​ലാ​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ കൂ​ത്തു​പ​റ​മ്പ് മു​നി​സി​ഫ് കോ​ട​തി​യി​ല്‍ ഇ​ൻ​ജ​ക്ഷ​ൻ ഫ​യ​ല്‍ ചെ​യ്തു. കോ​ട​തി ക​മ്മീ​ഷ​നെ നി​യ​മി​ച്ചു. ക​മ്മീ​ഷ​ന്‍ ഈ ​വ​ര്‍​ഷം ജ​നു​വ​രി ആ​റി​ന് പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു. ഓ​ഗ​സ്റ്റ് 13ന് ​റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. റി​പ്പോ​ര്‍​ട്ടി​ല്‍ ജ​ണ്ട പു​ഴ​യ്ക്ക് അ​ക്ക​രെ​യാ​ണെ​ന്നും പ്ര​ദേ​ശ​ത്ത് 60-70 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള തെ​ങ്ങു​ള്ള​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു

Related posts

കൊട്ടിയൂർ ഉത്സവം ; തുറക്കാതെ ടൂറിസം കോംപ്ലക്സുകൾ

Aswathi Kottiyoor

ഇരട്ടത്തോട് കോളനിയിലെ കുട്ടികള്‍ക്കായി പഠന കേന്ദ്രം ഒരുക്കി

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസ്. പ്രധാനാധ്യാപകൻ ടി. ടി. സണ്ണിസാറിന് യാത്രയയപ്പ് നൽകി

Aswathi Kottiyoor
WordPress Image Lightbox