26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കർണാടകം, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന്‌ കേന്ദ്രം കേരളത്തിൽ കോവിഡ്‌ കേസുകൾ കുറയുന്നു ; സ്ഥിതി ആശാവഹമെന്ന്‌ കേന്ദ്ര ആരോഗ്യ വിദഗ്ധർ.
Kerala

കർണാടകം, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന്‌ കേന്ദ്രം കേരളത്തിൽ കോവിഡ്‌ കേസുകൾ കുറയുന്നു ; സ്ഥിതി ആശാവഹമെന്ന്‌ കേന്ദ്ര ആരോഗ്യ വിദഗ്ധർ.

കൂടുതൽ കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെങ്കിലും കേരളത്തിന്റെ സ്ഥിതി ആശാവഹമെന്ന്‌ കേന്ദ്ര ആരോഗ്യ വിദഗ്ധർ. അതേസമയം, കർണാടകം, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. പരിശോധന കുറച്ച്‌ കേസുകൾ കുറയ്‌ക്കുന്നതിനെതിരെയും മുന്നറിയിപ്പ്‌ നൽകി. സെപ്തംബർ അവസാനത്തെയും ആഗസ്ത്‌ ആദ്യത്തെയും വാരാന്ത്യകണക്കിന്റെ അടിസ്ഥാനത്തിലാണ്‌ നിർദേശം.

കേരളവും തമിഴ്‌നാടുമാണ്‌ പരിശോധന കുറയ്‌ക്കാത്തത്‌. സെപ്തംബർ ആദ്യവാരം മുൻ വാരത്തെ അപേക്ഷിച്ച്‌ കേരളത്തിൽ ശരാശരി 1000 രോഗികൾ കുറഞ്ഞു. എന്നാൽ ശരാശരി പരിശോധന 1.56 ലക്ഷത്തിൽനിന്ന്‌ സെപ്തംബർ ആദ്യവാരം 1.59 ലക്ഷമായി വർധിച്ചു. തമിഴ്‌നാട്ടിൽ പരിശോധന വർധിപ്പിക്കുന്തോറും രോഗികളും വർധിക്കുന്നു. വാരാന്ത്യ കണക്കനുസരിച്ച്‌ രോഗികൾ വർധിക്കുന്നത്‌ തമിഴ്‌നാട്ടിൽമാത്രമാണ്‌.

കർണാടകം ആഗസ്ത്‌ അവസാനവാരം 12.12 ലക്ഷം പരിശോധന നടത്തിയിരുന്നെങ്കിൽ സെപ്തംബർ ആദ്യം 10.93 ലക്ഷമാക്കി. തുടർന്നാണ്‌ രോഗികൾ 8419ൽനിന്ന്‌ 7543 ആയത്‌. ആന്ധ്രപ്രദേശിലും സമാന നിലയിലാണ്‌ കേസുകൾ കുറച്ചത്‌. അവിടെ ആഗസ്ത്‌ അവസാനവാരം 4.3 ലക്ഷം പരിശോധനയുണ്ടായിരുന്നു. സെപ്തംബർ ആദ്യവാരത്തിൽ നാല്‌ ലക്ഷമാക്കി. രോഗികൾ 9526ൽനിന്ന്‌ 9126 ആയി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ്‌ ഭൂഷണാണ്‌ കഴിഞ്ഞ ദിവസം കർണാടകം, ആന്ധ്ര, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾക്ക്‌ നിർദേശം നൽകിയത്‌. കഴിഞ്ഞ ദിവസം ടൈംസ്‌ ഗ്രൂപ്പ്‌ വിശകലനത്തിലും കേരളത്തിൽ കുറയുന്നതായും അയൽസംസ്ഥാനങ്ങളിൽ പരിശോധനകുറച്ച്‌ രോഗികളെ കുറയ്‌ക്കുന്നതായും പറഞ്ഞിരുന്നു.

Related posts

ഏ​ഴി​മ​ലയിൽനിന്ന് 253 ഓ​ഫീ​സ​ർ കേ​ഡ​റ്റു​ക​ൾകൂടി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി

Aswathi Kottiyoor

കട്ടപ്പനയിൽ ടോറസ് ലോറിയിൽ നിന്ന് ഡീസൽ ചോർന്നു; അഗ്നിശമന സേനയുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി

Aswathi Kottiyoor

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox