22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • നിപ: വവ്വാലുകളില്‍നിന്നുള്ള സാമ്ബിള്‍ ശേഖരണം ഇന്ന് തുടങ്ങും
Kerala

നിപ: വവ്വാലുകളില്‍നിന്നുള്ള സാമ്ബിള്‍ ശേഖരണം ഇന്ന് തുടങ്ങും

നിപ രോഗ ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് വവ്വാലുകളില്‍നിന്നും സാമ്ബിള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് തുടങ്ങും. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘമാണ് വവ്വാലുകളെ പിടികൂടുക. മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടയാകുമിത്. രോഗം ബാധിച്ചു മരിച്ച പന്ത്രണ്ടുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന മുന്നൂരിനടുത്ത് വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങള്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ വല കെട്ടി രാത്രിയോടെ വവ്വാലുകളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, മരിച്ച പന്ത്രണ്ടുകാരന്റെ സമ്ബര്‍ക്ക പട്ടികയിലെ കൂടുതല്‍ പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് വരും. മെഡിക്കല്‍ കോളേജില്‍ 64 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Related posts

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Aswathi Kottiyoor

സം​സ്ഥാ​നം കോ​വി​ഡി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മൊ​രു​ക്കു​മ്പോ​ള്‍ ആ​രും കോ​വി​ഡ് 19 വാ​ക്‌​സി​നോ​ട് വി​മു​ഖ​ത കാ​ട്ട​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

Aswathi Kottiyoor

കാലിക്കറ്റ് സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി; പുതുക്കിയ തിയതി പിന്നീട്‌

Aswathi Kottiyoor
WordPress Image Lightbox