25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • കാർഡ് വിവരങ്ങള്‍ സൂക്ഷിക്കാനാകില്ല; പകരം ടോക്കണൈസേഷന്‍: പദ്ധതി ജനുവരിയില്‍ തന്നെ.
Kerala

കാർഡ് വിവരങ്ങള്‍ സൂക്ഷിക്കാനാകില്ല; പകരം ടോക്കണൈസേഷന്‍: പദ്ധതി ജനുവരിയില്‍ തന്നെ.

തുടർച്ചയായുള്ള ഓണ്‍ലൈൻ പണമിടപാട് അടുത്ത വർഷം മുതൽ ബുദ്ധിമുട്ടേറിയതാകും. ഇ– കൊമേഴ്സ് സ്ഥാപനങ്ങളടക്കം ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്ന തീരുമാനം റിസർവ് ബാങ്ക് നടപ്പാക്കും. ഇതോടെയാണ് ഓൺലൈൻ കാർഡ് പണമിടപാട് 2022 ജനുവരി മുതൽ സങ്കീർണമാകുക. നേരത്തേ ഇതിനായി ജൂലൈയിൽനിന്ന് ഡിസംബർ വരെ സമയം നീട്ടിനൽകിയിരുന്നു.

പദ്ധതി ജനുവരിയിൽതന്നെ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ആര്‍ബിഐ നീക്കം. കാർഡ് വഴി പണമിടപാട് നടത്തുമ്പോൾ ഓരോവട്ടവും ഇനി 16 അക്ക നമ്പർ, കാർഡ് കാലാവധി തീരുന്ന തീയതി, സിവിവി എന്നിവ നല്‍കേണ്ടിവരും. പകരമായി ടോക്കണൈസേഷനും ആർബിഐ മുന്നോട്ടുവയ്ക്കുന്നു. കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നതിനാണു നീക്കം. കാർഡ് വഴി ഒരു തവണ ഇടപാട് നടത്തിയാൽ വിവരങ്ങൾ ഉപഭോക്താവിന്റെ അനുമതിയോടെ സൂക്ഷിക്കാൻ കഴിയും. ഇതുവഴി എളുപ്പത്തിൽ ഇടപാടു നടത്താൻ സാധിച്ചിരുന്നു. ജനുവരി മുതല്‍ ഇത് അവസാനിക്കും.

ടോക്കനൈസേഷൻ സംവിധാനമാണു പകരമായി ഏർപ്പെടുത്തുക. കാര്‍ഡ് വിവരങ്ങൾ രഹസ്യമാക്കിവച്ച് അതിനു പകരം ടോക്കണോ, കോഡോ നല്‍കിയാണ് ഇതു നടപ്പാക്കുക. വിസ, മാസ്റ്റർ കാർഡ് എന്നിവരാകും ടോക്കണുകൾ നല്‍കുന്നത്.

Related posts

ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്പ​ർ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് സെ​പ്റ്റം​ബ​റി​ൽ

Aswathi Kottiyoor

രാജ്യാന്തര യാത്രികരിലെ 2 ശതമാനത്തിനുള്ള ആർടി–പിസിആർ പരിശോധന പിൻവലിച്ച് ഇന്ത്യ

Aswathi Kottiyoor

സി​ൽ​വ​ർ​ലൈ​ൻ ക​ർ​ണാ​ട​ക​യി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്ന് കേ​ര​ളം

Aswathi Kottiyoor
WordPress Image Lightbox