24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കെഎ​സ്ആ​ർ​ടി​സി ഡിപ്പോകളിലെ മദ‍്യവിൽപ്പന: സം​സ്ഥാ​ന വ്യാ​പ​ക​ പ്ര​ക്ഷോ​ഭമെന്ന് മ​ദ്യ​വ​ർ​ജ​ന സ​മി​തി
Kerala

കെഎ​സ്ആ​ർ​ടി​സി ഡിപ്പോകളിലെ മദ‍്യവിൽപ്പന: സം​സ്ഥാ​ന വ്യാ​പ​ക​ പ്ര​ക്ഷോ​ഭമെന്ന് മ​ദ്യ​വ​ർ​ജ​ന സ​മി​തി

കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് സ്റ്റാ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ലും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ലും മ​​​​ദ്യ​​​​വി​​​​ൽ​​​​പ്പ​​​​നശാ​​​​ല​​​​ക​​​​ൾ തു​​​​റ​​​​ക്കാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്ക​​​​ത്തെ ശ​​​​ക്ത​​​​മാ​​​​യി പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ര​​​​ള സം​​​​യു​​​​ക്ത ക്രൈ​​​​സ്ത​​​​വ മ​​​​ദ്യ​​​​വ​​​​ർ​​​​ജ​​​​ന സ​​​​മി​​​​തി.

മ​​​​ദ്യ വി​​​​ൽ​​​​പ്പ​​​​നശാ​​​​ല​​​​ക​​​​ൾ തു​​​​റ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​വു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​യാ​​​​ൽ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളെ ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ച്ച് അ​​​​ടു​​​​ത്ത​​​​മാ​​​​സം ഒ​​​​ന്നി​​​​നു സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​ക്ഷോ​​​​ഭം ന​​​​ട​​​​ത്തും. കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് സ്റ്റാ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ൽ മ​​​​ദ്യ​​​​വി​​​​ൽ​​​​പ്പ​​​ന ശാ​​​​ല​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്ന ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണം.

വി​​​​ൽ​​​​പ്പ​​​​നശാ​​​​ല​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​യാ​​​​ൽ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കും. ഇ​​​​തി​​​​നാ​​​​യി എ​​​​ല്ലാ സ​​​​ഭ​​​​ക​​​​ളു​​​​ടെ​​​​യും പി​​​​ന്തു​​​​ണ​​​​തേ​​​​ടു​​​​മെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും മ​​​​ദ്യം ​ല​​​​ഭ്യ​​​​മാ​​​​ക്കി കേ​​​​ര​​​​ള​​​​ത്തെ മ​​​​ദ്യ​​​​ത്തി​​​​ൽ മു​​​​ക്കി​​​​ത്താ​​​​ഴ്ത്തി ല​​​​ഹ​​​​രി ഭീ​​​​ക​​​​ര​​​​ത​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​മാ​​​​ധാ​​​​ന അ​​​​ന്ത​​​​രീ​​​​ക്ഷം ക​​​​ള​​​​യു​​​​വാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്ക​​​​രു​​​​ത്. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മ​​​​ദ്യ​​​​ന​​​​യം ജ​​​​ന​​​​ഹി​​​​ത​​​​മ​​​​ല്ല.

ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഇ​​​​പ്പോ​​​​ൾ ചെ​​​​യ്യു​​​​ന്ന​​​​ത് വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. കു​​​​ട്ടി​​​​ക​​​​ളും സ്ത്രീ​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള​​​​വ​​​​ർ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​ കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് സ്റ്റാ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ൽ അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​പ്പെ​​​​ട്ട ആ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും ഉ​​​​ണ്ടാ​​​​ക​​​​രു​​​​തെ​​​​ന്നും കേ​​​​ര​​​​ള സം​​​​യു​​​​ക്ത ക്രൈ​​​​സ്ത​​​​വ മ​​​​ദ്യ​​​​വ​​​​ർ​​​​ജ​​​​ന സ​​​​മി​​​​തി യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

യോ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​വ​​​​ഹി​​​​ച്ചു, ബി​​​​ഷ​​​​പ് ഡോ. ​​​​മ​​​​ല​​​​യി​​​​ൽ സാ​​​​ബു കോ​​​​ശി ചെ​​​​റി​​​​യാ​​​​ൻ, സി​​​​സ്റ്റ​​​​ർ ജോ​​​​വാ​​​​ൻ ചു​​​​ങ്ക​​​​പ്പു​​​​ര, മ​​​​ദ്യ വ​​​​ർ​​​​ജ​​​​ന സ​​​​മി​​​​തി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ. അ​​​​ല​​​​ക്സ് പി. ​​​​ഉ​​​​മ്മ​​​​ൻ, പ്ര​​​​ഫ. സാ​​​​ബു ഡി. ​​​​മാ​​​​ത്യു, ഫാ. ​​​​മാ​​​​ത്യു കി​​​​ഴ​​​​ക്കെ​​​അ​​​​റി​​​​ഞ്ഞാ​​​​ണി​​​​യി​​​​ൽ, കോ​​​​ശി മാ​​​​ത്യു, റ​​​​വ. മാ​​​​ത്യൂ​​​​സ് പി. ​​​​ഉ​​​​മ്മ​​​​ൻ, റ​​​​വ. ജേ​​​​ക്ക​​​​ബ് ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Related posts

കേളകം:അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി കാർഷിക വിളകളുടെ പരിചരണത്തിന് ഹരിത കഷായ, ഗോമൂത്ര കീടനാശിനി, ഫിഷ്അമിനോ ആസിഡ്, എന്നിവ തയ്യാറാക്കി വിതരണം നടത്തി

Aswathi Kottiyoor

കോ​വി​ഡ്: പു​തു​ച്ചേ​രി​യി​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ്കൂ​ളു​ക​ൾ അ​ട​ച്ചു

Aswathi Kottiyoor

ആനമതിൽ നിർമ്മാണം അടുത്ത മാസം മുതൽ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ.

Aswathi Kottiyoor
WordPress Image Lightbox