24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഡിടിപിസിയിലേക്കു പ്ര​ഫ​ഷ​ണ​ലുകളെത്തുന്നു
Kerala

ഡിടിപിസിയിലേക്കു പ്ര​ഫ​ഷ​ണ​ലുകളെത്തുന്നു

ടൂ​​​​റി​​​​സം വ​​​​കു​​​​പ്പി​​​​നെ കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ജി​​​​ല്ലാ ടൂ​​​​റി​​​​സം പ്ര​​​​മോ​​​​ഷ​​​​ൻ കൗ​​​​ണ്‍​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യി പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളെ നി​​​​യ​​​​മി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 14 ജി​​​​ല്ല​​​​ക​​​​ളി​​​​ലെ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ന്ന​​​​തി​​​​നു ടൂ​​​​റി​​​​സം വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. പു​​​​തി​​​​യ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​യും ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പു​​​​തി​​​​യ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ ചു​​​​മ​​​​ത​​​​ല ഏ​​​​ൽ​​​​ക്കു​​​​ന്ന​​​​തുവ​​​​രെ നി​​​​ല​​​​വി​​​​ലു​​​​ള്ള സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രു​​​​ടെ ചു​​​​മ​​​​ത​​​​ല നീ​​​​ട്ടി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ടൂ​​​​റി​​​​സം മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ലോ ടൂ​​​​റി​​​​സം ആ​​​​ൻ​​​​ഡ് ട്രാ​​​​വ​​​​ലി​​​​ലോ എം​​​​ബി​​​​എ​​​​യാ​​​​ണ് യോ​​​​ഗ്യ​​​​ത.

ടൂ​​​​റി​​​​സം അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​നി​​​​ലും ടൂ​​​​റി​​​​സം മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ലും മാ​​​​സ്റ്റ​​​​ർ ഡി​​​​ഗ്രി​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഇ​​​​തു ര​​​​ണ്ടു​​​​മ​​​​ല്ലാ​​​​തെ ട്രാ​​​​വ​​​​ൽ ആ​​​​ൻ​​​​ഡ് ടൂ​​​​റി​​​​സ​​​​ത്തി​​​​ൽ എം​​​​എ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. ടൂ​​​​റി​​​​സം രം​​​​ഗ​​​​ത്ത് അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം പ​​​​രി​​​​​​​​ച​​​​യ​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. മാ​​​​നേ​​​​ജ്മെ​​​​ന്‍റ് രം​​​​ഗ​​​​ത്ത് മൂ​​​​ന്നു വ​​​​ർ​​​​ഷം പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കും മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​യു​​​​ണ്ടാ​​​​കും.

ഡി​​​​ടി​​​​പി​​​​സി​​​​യി​​​​ലെ വ്യാ​​​​പ​​​​ക അ​​​​ഴി​​​​മ​​​​തി​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു മാ​​​​റ്റ​​​​ത്തി​​​​നു ചി​​​​ന്തി​​​​പ്പിച്ച​​​​ത്. കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ർ ഡി​​​​ടി​​​​പി​​​​സി​​​​ക​​​​ളി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യ ക്ര​​​​മ​​​​ക്കേ​​​​ട് ടൂ​​​​റി​​​​സം വ​​​​കു​​​​പ്പ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യി ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ൻ നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​രാ​​​​ണ് എ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ഇ​​​​ട​​​​തു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ക​​​രാ​​​ർ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​ന്നി​​​​രു​​​​ന്ന​​​​ത്. ഇ​​​​തു ര​​​​ണ്ടും ഒ​​​​ഴി​​​​വാ​​​​ക്കി പൂ​​​​ർ​​​​ണ​​​​മാ​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളെ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​ക്കാ​​​​ൻ മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​ണ് നി​​​​ല​​​​വി​​​​ൽ ഡി​​​​ടി​​​​പി​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ​​​​മാ​​​​ർ. ഒ​​​​രു കൗ​​​​ണ്‍​സി​​​​ലും എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി​​​​യും നി​​​​ല​​​​വി​​​​ലു​​​​ണ്ട്. ഈ ​​​​ക​​​​മ്മി​​​​റ്റി​​​​ക​​​​ളും നി​​​​ല​​​​വി​​​​ൽ പി​​​​രി​​​​ച്ചു​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. രാ​​​​ഷ്‌​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും അ​​​​വ​​​​രു​​​​ടെ നോ​​​​മി​​​​നി​​​​ക​​​​ളു​​​​മാ​​​​ണു ക​​​​മ്മി​​​​റ്റി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

ക​​​​മ്മി​​​​റ്റി​​​​ക​​​​ളി​​​​ലും കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളെ എ​​​​ത്തി​​​​ക്കാ​​​​നാ​​​​ണ് ടൂ​​​​റി​​​​സം വ​​​​കു​​​​പ്പ് തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​രു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ രാ​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും ക​​​​മ്മി​​​​റ്റി​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​കും. തു​​​​ട​​​​ർ​​​​ന്ന് ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി രാ​​​ഷ്‌​​​ട്രീ​​​യ​​​​ക്കാ​​​​രെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കും.

ഗ്രാ​​​​മീ​​​​ണ ടൂ​​​​റി​​​​സം കേ​​​​ന്ദ്ര​​​​ങ്ങ​​​​ൽ വി​​​​പു​​​​ല​​​​പ്പെ​​​​ടു​​​​ത്തി വി​​​​ക​​​​സ​​​​ന രം​​​​ഗ​​​​ത്ത് വ​​​​ലി​​​​യ കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം കേ​​​​ര​​​​ള​​​​ത്തി​​​​നു കൂ​​​​ടു​​​​ത​​​​ൽ വ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​ക്കാ​​​​നു​​​​ള്ള തീ​​​​വ്ര​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് ടൂ​​​​റി​​​​സം വ​​​​കു​​​​പ്പ്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ജി​​​​ല്ലാ ടൂ​​​​റി​​​​സം പ്ര​​​​മോ​​​​ഷ​​​​ൻ കൗ​​​​ണ്‍​സി​​​​ലു​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളും ടൂ​​​​റി​​​​സം വ​​​​കു​​​​പ്പ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്നു​​​​ണ്ട്.

Related posts

ബൈജൂസിൽ നിന്നും 5000-ലധികം ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യത

Aswathi Kottiyoor

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി………..

Aswathi Kottiyoor

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു………

Aswathi Kottiyoor
WordPress Image Lightbox