24.9 C
Iritty, IN
October 4, 2024
  • Home
  • Kanichar
  • റോഡ് പ്രവർത്തി ; കണിച്ചാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
Kanichar

റോഡ് പ്രവർത്തി ; കണിച്ചാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

കണിച്ചാര്‍ പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് നാലാം വാര്‍ഡിലുള്ള ചെങ്ങോം എളംമ്പാളി റോഡിന്റെ പ്രവര്‍ത്തിക്കായി 4,85,403 രൂപ വകയിരുത്തിയത്. എന്നാല്‍ റോഡിന്റെ പ്രവൃത്തി ഒന്നും നടത്താതെതന്നെ ഈ തുക തൊഴിലാളികളുടെ അക്കൗണ്ടില്‍നിന്ന് എത്തിയതോടെയാണ് സംഭവം വിവാദമായത്. കൂടാതെ പണിതീരാത്ത റോഡിന് തൊഴിലുറപ്പിന് ബോര്‍ഡ് സ്ഥാപിക്കാനുള്ള ഭരണസമിതിയുടെ ശ്രമവും വിവാദമായിരുന്നു.വിഷയം എല്‍ഡിഎഫ് ഏറ്റെടുത്തതോടെ പഞ്ചായത്തിന് മുന്നില്‍ ഒരു മാസത്തോളം നീണ്ട സമരപരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു.ചാണപ്പാറ സ്വദേശി കെ കെ ശ്രീജിത്താണ് പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ് പഞ്ചായത്ത് പ്രസിഡണ്ട് സെലിന്‍ മാണി, തൊഴിലുറപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ദീപു ജോണ്‍, ഓവര്‍സിയര്‍ മിനി എന്നിവര്‍ക്കെതിരെ ഇത് സംബന്ധിച്ച് വിജിലന്‍ലസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം പഞ്ചായത്തിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവിധേയമായി പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് സസ്‌പെന്‍ഷന്‍.പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശനാണ് പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Related posts

മുഖ്യമന്ത്രി ഇന്ന് കേളകത്ത്

Aswathi Kottiyoor

മണത്തണയിലുണ്ടായ ആസിഡ് ആക്രമണ കേസ് ; രണ്ടു പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു

Aswathi Kottiyoor

കെ.സുരേന്ദ്രേൻ ഒന്നാം ചരമവാർഷികം : അനുസ്മരണ യോഗവുംനിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ചെയ്തു

Aswathi Kottiyoor
WordPress Image Lightbox