24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നിപ; സമ്ബര്‍ക്കപ്പട്ടിക നീളുന്നു; ആകെ 257 പേര്‍; നിരീക്ഷണത്തിലുള്ള 17 പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍
Kerala

നിപ; സമ്ബര്‍ക്കപ്പട്ടിക നീളുന്നു; ആകെ 257 പേര്‍; നിരീക്ഷണത്തിലുള്ള 17 പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍

സംസ്ഥാനത്ത് നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയിലേക്ക് ആറ് പേരെ കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇതോടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍ 257 ആയി. അതില്‍ 44 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കോഴിക്കോട് പരിശോധിക്കുന്ന 36 സാമ്ബിളുകളുടെ ഫലം ഇന്ന് വരും. പൂനെയില്‍ നിന്ന് മറ്റ് അഞ്ച് പേരുടെയും പരിശോധനാ ഫലം വരുമെന്ന് മന്ത്രി അറിയിച്ചു.

നിരീക്ഷണത്തില്‍ കഴിയുന്ന 17 പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലുള്ളത് 51 പേരാണ്. മറ്റ് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും 20 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണെന്നും മന്ത്രി വ്യക്തമാക്കി. ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തില്‍ രോഗം പരത്തിയെന്ന് സംശയിക്കുന്ന കാട്ടുപന്നികളുടെ സാമ്ബിളുകള്‍ കൂടി ശേഖരിക്കും. ഇതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമ്ബര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല. കൊറോണയ്‌ക്ക് സമാന്തരമായി നിപ പ്രതിരോധവും ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related posts

വൈദ്യുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് അംഗീകാരം

Aswathi Kottiyoor

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സിന് ഇ​നി ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്കാം

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന് 6,05,680 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor
WordPress Image Lightbox