സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചവരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരള, കർണാടക, ലക്ഷദ്വീപ് ഭാഗത്ത് ഇന്നു മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് അറബിക്കടൽ ഭാഗത്ത് 60 കിലോമീറ്റർവരെ വേഗതത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടുള്ള ദിവസങ്ങളിൽ ഈ ഭാഗ ങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.