27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാട്ടു പന്നിയുടെ സാമ്പിളും ശേഖരിക്കും, ആടിന്റെ സാമ്പിളുകളെടുത്തു; നിപ ഉറവിടം കണ്ടെത്താന്‍ ശ്രമം.
Kerala

കാട്ടു പന്നിയുടെ സാമ്പിളും ശേഖരിക്കും, ആടിന്റെ സാമ്പിളുകളെടുത്തു; നിപ ഉറവിടം കണ്ടെത്താന്‍ ശ്രമം.

നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തില്‍ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു.

കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുന്നെ ഇവിടെ നിന്നും ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്ന സംശയത്തെ തുടര്‍ന്നാണ് ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തത്.

പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാല്‍ ഇതിനേയും പിടികൂടി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related posts

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു*

Aswathi Kottiyoor

അരിവാൾ രോഗികൾക്ക് ധനസഹായമായി നാലു കോടി അനുവദിച്ചു

Aswathi Kottiyoor

സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കണം: മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor
WordPress Image Lightbox