24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അറിവിൻ്റെ അക്ഷര വെളിച്ചം പകർന്നവർക്ക് ഗുരുവന്ദനവുമായി അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.
Iritty

അറിവിൻ്റെ അക്ഷര വെളിച്ചം പകർന്നവർക്ക് ഗുരുവന്ദനവുമായി അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.

ഇരിട്ടി: അറിവിൻ്റെ അക്ഷര വെളിച്ചം പകർന്ന് ജീവിതവിജയത്തിന് കൈപിടിച്ചുയർത്തിയ അധ്യാപകർക്ക് ഗുരുവന്ദനവുമായി അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷം ഡോ: അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു
പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി
പ്രധാനാധ്യാപകൻ ബാബു മേപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി.
അധ്യാപകരായ ഷൈനി യോഹന്നാൻ,പി.വി.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ 89 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി പൂർവ്വാധ്യാപകരെ അവരുടെ വീടുകളിലെത്തി ആദരിച്ചു .
പൂർവ വിദ്യാർത്ഥികളായ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത, ഹാഷിംപുന്നാട് ,സുനിൽ ഇരിട്ടി, വി.കെ.സജീവൻ, ഷാജി കീഴൂർ, എം.കെ.മുകുന്ദൻ, രാധാകൃഷ്ണൻ പുന്നാട് ,രജീഷ് ,രതീശൻ ഗായത്രി ,കെ സുനിൽ,എന്നിവരുടെ നേതൃത്വത്തിൽ എ.ജെ.ബേബി, ലില്ലി ബേബി, കെ.എം.മോഹ നാമ,എം.പി.സുശീല ,കെ.ജയറാണി, കെ.വിജയൻ, കെ.എം.ശാരദ, എം.രമേശൻ, എം.ജെ ചാക്കോ, പി.വിലാസിനി, കെ.ദിവാകരൻ എന്നിവരെയാണ് അവരുടെ വീടുകളിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചത്.

Related posts

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ത്തി

Aswathi Kottiyoor

പ്രതിഷേധ കൂട്ടായ്മ

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന് ഗ്രീന്‍ലീഫ് ഒരു ലക്ഷം രൂപ കൈമാറി

Aswathi Kottiyoor
WordPress Image Lightbox