Uncategorized
തിരുവനന്തപുരത്ത് രണ്ടര വയസുള്ള കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി അധ്യാപിക; പരാതിയുമായി കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുഞ്ഞിനോട് ക്രൂരത. രണ്ടേമുക്കാൽ വയസുള്ള കുട്ടിയെ അധ്യാപിക മുഖത്തടിച്ചതായി പരാതി.
പ്രവീൺ-നാൻസി ദമ്പതികളുടെ കുഞ്ഞായ ഇന പ്രവീണിനാണ് മർദ്ദനമേറ്റത്. മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിലെ അധ്യാപികയാണ് കുട്ടിയെ അടിച്ചതെന്ന് ദമ്പതികൾ പറയുന്നു. അധ്യാപിക അടിച്ചുവെന്ന് മകളാണ് പറഞ്ഞതെന്ന് പ്രവീൺ റിപ്പോർട്ടറിനോട് പ്രതികരിച്ചു. കുട്ടിയെ തെക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.




