Uncategorized

ബേപ്പര്‍ ഹാര്‍ബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസതടസം; 4 പേര്‍ കുഴഞ്ഞുവീണു, ബോട്ടിലുണ്ടായിരുന്നത് 12 പേര്‍

കോഴിക്കോട്: മത്സ്യബന്ധനത്തിന് പോയവർക്ക് ശ്വാസതടസം. ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. 12പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ നാലുപേര്‍ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കുഴഞ്ഞുവീണു. എഞ്ചിൻ റൂമിൽ വെള്ളം കയറിയതിന്‍റെ കാരണം നോക്കാൻ പോയപ്പോൾ ആണ് ശ്വാസതടസം അനുഭവപ്പെട്ടത്. 10 നോട്ടിക്കൽ മൈൽ അകലവെച്ചാണ് ബോട്ടിൽ വെള്ളം കയറിയത്. ശ്വാസതടസം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button