22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • 96 ശതമാനം കാർഡുടമകൾ കിറ്റുകൾ കൈപ്പറ്റി
Kerala

96 ശതമാനം കാർഡുടമകൾ കിറ്റുകൾ കൈപ്പറ്റി

വെള്ളിയാഴ്ച ആറ് മണിവരെ 87,02,931 കിറ്റുകൾ വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേയ്ക്ക് 10,996 കിറ്റുകൾ വിതരണം ചെയ്തു. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കിറ്റുകളുടെ വിതരണവും ട്രാൻസ്ജന്റർ വിഭാഗത്തിൽപ്പെട്ടവർക്കുള്ള കിറ്റുകളുടെ വിതരണവും പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ മുഖേനയാണ് എല്ലാ ജില്ലകളിലും നടപ്പിലാക്കിയത്. സംസ്ഥാനത്തെ 96 ശതമാനം കാർഡ് ഉടമകൾ കിറ്റുകൾ കൈപ്പറ്റിയതായി മന്ത്രി അറിയിച്ചു. എ.എ.വൈ വിഭാഗത്തിലെ 98.25 ശതമാനം, പി.എച്ച്.എച്ച് 98.52, എൻ.പി.എസ് 96.27, എൻ.പി.എൻ.എസ് 91.93 റേഷൻ കാർഡുടമകളും കിറ്റുകൾ കൈപ്പറ്റിയതായി മന്ത്രി കൂട്ടിച്ചേർത്തു. കിറ്റു വിതരണം വൻ വിജയമാക്കിയ റേഷൻ വ്യാപാരികൾ, സപ്ലൈകോ ജീവനക്കാർ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

Related posts

4,62,611 കുടുംബത്തിനുകൂടി ലൈഫ് ; അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

എൽ.ഐ.സിയുടെ സ്വകാര്യവൽക്കരണത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം; നിയമസഭ പ്രമേയം പാസാക്കി

Aswathi Kottiyoor

കാസർകോട് മിന്നൽ ചുഴലി, 150 ഓളം മരങ്ങൾ കടപുഴകി, അഞ്ച് വീടുകൾ ഭാഗികമായി തകർന്നു

Aswathi Kottiyoor
WordPress Image Lightbox