23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പെയിൻ്റിങ് ജോലിക്കിടെ യുവാവ് കോവണിയിൽ നിന്ന് വീണ് മരിച്ചു
Iritty

പെയിൻ്റിങ് ജോലിക്കിടെ യുവാവ് കോവണിയിൽ നിന്ന് വീണ് മരിച്ചു

ഇരിട്ടി: പെയിൻ്റിങ് ജോലിക്കിടെ യുവാവ് കോവണിയിൽ നിന്ന് വീണ് മരണപ്പെട്ടു. ഉളിയിൽ ആവിലാട്ടെ ദാറു സുറൂറിൽ യു.പി. മുഹമ്മദ് ഹനീഫ (37) ആണ് മരിച്ചത് . ബുധനാഴ്ച്ച രാവിലെ പത്തോടെയായിരുന്നു സംഭവം.
ഉളിയിൽ ടൗണിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിൽ മുകൾ ഭാഗത്ത് പെയിന്റിങ്ങിനായി കയറിയ കോവണി തെന്നി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹനീഫയെ കണ്ണൂർ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണമടയുകയായിരുന്നു . എം. ഹംസ – യു.പി. റുഖിയ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: സി. സബീന. മക്കൾ: മുഹമ്മദ് ഫിദൽ, ഫുഹാദ്, ലിയാ സുറൂർ. സഹോദരങ്ങൾ: ജസീറ, ഖമറുന്നിസ. ഖബറടക്കം വ്യാഴാഴ്ച്ച ഉച്ചയോടെ .

Related posts

ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം ഓഫിസിലേക്ക് എത്തിയത് 14 കിലോമിറ്ററോളം ഓടി

Aswathi Kottiyoor

ഒപ്പരം ഒരു വട്ടം കൂടി – ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി – അധ്യാപക മഹാ സംഗമം

Aswathi Kottiyoor

ആറളം കൃഷി ഭവന്റെ നേതൃത്വത്തിൽ കൃഷി ഭവൻ പരിധിയിൽ കേര രക്ഷാ വാരം ആരംഭിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox