23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്മാർട്ട് റേഷൻകാർഡ് നവംബർ ഒന്ന് മുതൽ, കൂടുതൽ പ്രയോജനങ്ങളുള്ള ഈ കാർഡിന് അപേക്ഷിക്കേണ്ടതിങ്ങനെ.
Kerala

സ്മാർട്ട് റേഷൻകാർഡ് നവംബർ ഒന്ന് മുതൽ, കൂടുതൽ പ്രയോജനങ്ങളുള്ള ഈ കാർഡിന് അപേക്ഷിക്കേണ്ടതിങ്ങനെ.

സ്മാർട്ട് കാർഡ് വലിപ്പത്തിലുള്ള പുതിയ റേഷൻ കാർഡ് മന്ത്രി ജി.ആർ.അനിൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ആവശ്യമുള്ളവർക്ക് 25 രൂപയ്ക്ക് നവംബർ ഒന്നു മുതൽ ലഭ്യമാക്കും. താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനായോ അപേക്ഷിക്കാം. മുൻഗണനാ വിഭാഗത്തിന് സൗജന്യമായി കൊടുക്കുന്നത് ആലോചിക്കും.

ക്യൂ ആർ കോഡ്, ബാർകോ‌ഡ് എന്നിവയുണ്ട്. ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങൾ മുൻവശത്തും പ്രതിമാസവരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടർ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുവശത്തുമാണ്.

കഴിഞ്ഞ ഫെബ്രുവരി 12ന് അന്നത്തെ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്ത ഇ- റേഷൻ കാർഡ് പരിഷ്കരിച്ചാണ് സ്മാർട്ട് കാർഡാക്കിയത്.

പ്രവർത്തനം

കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യൂ ആർ കോഡ് സ്കാനറും വയ്ക്കും. സ്കാൻ ചെയ്യുമ്പോൾ വിശദവിവരം സ്ക്രീനിൽ തെളിയും. റേഷൻ വാങ്ങുമ്പോൾ വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കും.

നേട്ടം

 തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം, യാത്രകളിൽ കരുതാം

 ഒരു രാജ്യം ഒരു കാ‌ർഡ് വരുമ്പോൾ കൂടുതൽ പ്രയോജനകരം

കാർഡ് കിട്ടാൻ

അക്ഷയ കേന്ദ്രങ്ങൾ വഴിയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിംഗ് ഓഫീസറോ അംഗീകരിച്ചാൽ കാർഡ് അപേക്ഷകന്റെ ലോഗിൻ പേജിലെത്തും. ഇതിന്റെ പ്രിന്റെടുത്ത് ഉപയോഗിക്കാം. അറിയിക്കുന്ന ദിവസം ഓഫീസിലെത്തി കാർഡ് കൈപ്പറ്റാം.

Related posts

ഒരു ദിവസം ഒരു പദ്ധതിയുടെ അവലോകനം, മെല്ലെപ്പോക്കെന്ന പരാതി കേൾക്കുന്ന വകുപ്പിനെ ടോപ് സ്പീഡിലാക്കാനുള്ള പദ്ധതിയുമായി പൊതുമരാമത്ത് മന്ത്രി

Aswathi Kottiyoor

കുർബാന ഏകീകരണ വിവാദം പുതിയ തലത്തിലേക്ക്.

Aswathi Kottiyoor

ബ​ഫ​ർ​ സോ​ണി​ൽ ആശങ്ക പെരുകുന്നു; പരാതികൾ 38,909

Aswathi Kottiyoor
WordPress Image Lightbox