23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സ്കൂട്ടറും ഓട്ടോടാക്സിയും ഇടിച്ച് ഗർഭിണിയായ ആരോഗ്യപ്രവർത്തകയടക്കം 2 പേർക്ക് പരിക്കേറ്റു
Iritty

സ്കൂട്ടറും ഓട്ടോടാക്സിയും ഇടിച്ച് ഗർഭിണിയായ ആരോഗ്യപ്രവർത്തകയടക്കം 2 പേർക്ക് പരിക്കേറ്റു

ഉളിക്കൽ : പുറവയൽ ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. പുറവയൽ ഫാമിലി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവത്തക അജിഷ, ഭർത്താവ് മുഹമ്മദ് റൗഫ് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. ഭർത്താവിനോടൊപ്പം പുറവയൽ ഹെൽത്ത് സെന്ററിലേക്ക് പോകവേ ഹെൽത്ത് സെന്ററിന് സമീപം വെച്ച് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിനെ ഐറിസ് ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോടാക്സി ഓവുചാലിലും മതിലിലും ഇടിച്ചാണ് നിന്നത്. ഓട്ടൊ ടാക്സിയുടെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റ അജിഷയെയും ഭർത്താവിനെയും ആദ്യം ഇരിട്ടിയിലെ സ്വകാര്യആശുപത്രിയിലും പിന്നീട് കണ്ണൂർ ചാലയിലെ സ്വകാര്യആശുപത്രിയിലേക്കും മാറ്റി.

Related posts

പെരുമ്പറമ്പിൽ പച്ചക്കറി കട തീവെച്ച് നശിപ്പിച്ചു

Aswathi Kottiyoor

പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: നിക്ഷേപകർക്കൊപ്പം ബി ജെ പി പ്രക്ഷോഭത്തിലേക്ക്

Aswathi Kottiyoor

ഹെൽപ് ഡസ്കും കോൾ സെൻ്ററും

Aswathi Kottiyoor
WordPress Image Lightbox