അങ്ങാടിക്കടവ്: മുണ്ടയാംപറമ്പ്, എടപ്പുഴ വാര്‍ഡുകളില്‍ രോഗവ്യാപനം കൂടുതലായതിനാല്‍ കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖാപിച്ചു. ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോലീസും ആരോഗ്യ വകുപ്പും സംയുകതമായി പ്രവര്‍ത്തിക്കുന്നതിനും പോലീസ് പട്രോളിംഗ് നടത്തുന്നതിനും തീരുമാനിച്ചു. കണ്ടെയ്ന്മെന്റ് വാര്‍ഡുകളില്‍ വാഹന ഗതാഗതം നിരോധിച്ചു.
അവശ്യ വസ്തുക്കളുടെ വിതരണം, അടിയന്തര വൈദ്യസഹായം എന്നിവയ്ക്ക് മാത്രം നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കും. നാളെ രാവിലെ 10 മുതല്‍ 12.30 വരെ എടപ്പുഴ കമ്മ്യൂണിറ്റിഹാളിലും രണ്ട് മുതല്‍ നാലുവരെ മുണ്ടയാംപറമ്പ് ഗവ. ആയുര്‍വേദ ആശുപത്രി ഹാള്‍ എന്നിവിടങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് തീരുമാനിച്ചു.സംശയം ഉള്ള മുഴുവന്‍ആളുകളും പരിശോധന നടത്തണം.
മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കടകളില്‍ ഒരേസമയം പ്രവേശിക്കാന്‍ പാടില്ല, നാലില്‍ കൂടുതല്‍ പേര് എവിടേയും കൂട്ടംകൂടാന്‍ പാടില്ല. യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി വിശ്വനാഥന്, ബീന റോജസ്, മെഡിക്കല്‍ ഓഫീസര്‍ പി. ദിവ്യ, എച്ച് ഐ രാജീവ്, എസ്ഐ എന്‍.ജെ.മാത്യു സെക്രട്ടറി ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.