22.5 C
Iritty, IN
September 8, 2024
  • Home
  • Kelakam
  • ഏലപ്പീടികയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ;ഏഴ് പേരെ കേളകം പോലീസ് അറസ്റ്റു ചെയ്തു
Kelakam

ഏലപ്പീടികയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ;ഏഴ് പേരെ കേളകം പോലീസ് അറസ്റ്റു ചെയ്തു

ഏലപ്പീടികയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കോളയാട് സ്വദേശികളായ ഏഴ് പേരെയും പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.കോളയാട് പുത്തലം സ്വദേശികളായ കിഴക്കെകുന്നുമ്മൽ ജോർജ് ജോസഫ് ( 25 )ഊരാളിക്കണ്ടി വീട്ടിൽ യു കെ ഷൈജിത്ത് ( 29 ) കീഴക്കെകുന്നുമ്മൽ ആർ ജിനീഷ് ( 25 ) പാട്ടക്ക വീട്ടിൽ പി ദിവിനേഷ് ( 33 )കിഴക്കെകുന്നുമ്മൽ അഖിൽ എന്ന അപ്പു ( 28 ) ,പാട്ടക്ക വീട്ടിൽ പി . രാഹുൽ ( 30 ) എടയാർ ചുണ്ടത്ത് വീട്ടിൽ സി , വി.സിബിൻ ( 23 ) എന്നിവരെയാണ് കേളകം പോലീസ് ബുധനാഴ്ച രാത്രി അറസ്റ്റു ചെയ്തത് .ശനിയാഴ്ച രാത്രിയാണ് ഏലപ്പീടിക സ്വദേശികളായ കൂരക്കൽ വിപിൻ വിൽസൺ ( 30 ) കുരുവിളാനിക്കൽ പ്രബീഷ് തോമസ് ( 38 ) എന്നിവരെ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ചത് .സംഭവ ദിവസം കണ്ടംതോട് പുൽമേടിനു സമീപം പ്രദേശവാസികളുമായി പ്രതികളുൾപ്പെടുന്ന സംഘം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.രാത്രിയോടെ എത്തിയ പ്രതികൾ വൈകിട്ടത്തെ പ്രശ്നത്തിൽ ഉൾപ്പെട്ടവർ എന്ന ധാരണയിലാണ് വിപിനെയും പ്രബീഷിനെയും ആളുമാറി അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു .

Related posts

ഇന്റർനെറ്റ് സൗകര്യമില്ല;മലയോരത്തെ പലഭാഗവും പരിധിക്ക് പുറത്ത്

Aswathi Kottiyoor

ലയണ്‍സ് ക്ലബ് ഓഫീസ് ഉദ്ഘാടനം

Aswathi Kottiyoor

ഹിന്ദി ദിനാഘോഷം ;കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദിദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox