22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • ഇരിട്ടി എസ്എൻഡിപി യൂണിയൻ 1500 പച്ചക്കറി കിറ്റുകൾ വിതരണം നടത്തി
Iritty

ഇരിട്ടി എസ്എൻഡിപി യൂണിയൻ 1500 പച്ചക്കറി കിറ്റുകൾ വിതരണം നടത്തി

ഇരിട്ടി: എസ്എൻഡിപി യോഗം ആഹ്വാനം ചെയ്ത ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി നൽകിയ കിറ്റിൽ തക്കാളി ഉരുളക്കിഴങ്ങ് സവോള അടക്കമുള്ള 13 ഇനം പച്ചക്കറികളാണ് ഉൾപ്പെടുത്തി യിരുന്നത് . ഇരിട്ടി കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരത്തിൽ വച്ച് നടന്ന വിതരണ ചടങ്ങിൽ എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കെ. വി. അജി അധ്യക്ഷനായി. മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫും എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷും കൂടി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, പഞ്ചായത്തംഗം പി. പി. കുഞ്ഞൂഞ്ഞ്, എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം .ആർ. ഷാജി, സെക്രട്ടറി പി. എൻ. ബാബു, വൈസ് പ്രസിഡണ്ട് കെ. കെ. സോമൻ, യോഗം ഡയറക്ടർ കെ. എം. രാജൻ എന്നിവർ സംസാരിച്ചു.
യൂണിയൻ ഭാരവാഹികളായ പി.ജി. രാമകൃഷ്ണൻ, എ. എം. കൃഷ്ണൻകുട്ടി, ചന്ദ്രമതി ടീച്ചർ, എം.കെ. പ്രഭാകരൻ, ബാബു തൊട്ടിക്കൽ, സുരേന്ദ്രൻ തലച്ചിറ, പി. ജയരാജൻ, രാധാമണി ഗോപി, നിർമല അനിരുദ്ധൻ , ഓമന വിശ്വംഭരൻ, രാമചന്ദ്രൻ കുളിഞ്ഞ വിവിധ ശാഖാ യോഗം പ്രസിഡണ്ടുമാർ , സെക്രട്ടറിമാർ, വൈസ് പ്രസിഡണ്ട് മാർ, എന്നിവർ നേതൃത്വം നൽകി. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ വീടുകളിലും ശാഖകളുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടന്നുവരികയാണ് . ശ്രീ നാരായണ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ്എൻഡിപി ശാഖ കേന്ദ്രീകരിച്ച് അരി കുറിയിലൂടെ അരി സംഭരിച്ച അരിയും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളും സ്വാശ്രയസംഘം അംഗങ്ങൾക്കും നൽകിവരുന്നു.

Related posts

ഇരിട്ടി പയഞ്ചേരി മൂപ്പൻ ഹൗസിൽ പരേതനായ എറമുള്ളാൻ ഹാജിയുടെ ഭാര്യ തറാൽ ഉമ്മല്ലു ഹജ്ജുമ്മ അന്തരിച്ചു

Aswathi Kottiyoor

പേരാവൂർ നിയോജക മണ്ഡലത്തിൽ മരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി തീർക്കാൻ അവലോകനയോഗം തീരുമാനം

Aswathi Kottiyoor

ഫാം ഓഫീസ് മാർച്ചും ധർണ്ണയും

Aswathi Kottiyoor
WordPress Image Lightbox