25.7 C
Iritty, IN
October 18, 2024
  • Home
  • Iritty
  • പുന്നാട് – മീത്തലെ പുന്നാട് റോഡ് ഉപരോധിച്ചു
Iritty

പുന്നാട് – മീത്തലെ പുന്നാട് റോഡ് ഉപരോധിച്ചു

ഇരിട്ടി: ഏതാനും കുടുംബങ്ങൾ സ്ഥലം വിട്ടുനൽകാതെ മുഖം തിരിഞ്ഞു നിന്നതോടെ പാതിവഴിയിൽ പുനർനിർമ്മാണം നിലച്ച ഇരിട്ടി മുനിസിപ്പാലിറ്റിയിലെ പ്രധാന റോഡുകളിലൊന്നായ പുന്നാട് – മീത്തലെപുന്നാട് – കാക്കയങ്ങാട് റോഡ് എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് സഞ്ചാര യോഗ്യമാക്കണ മെന്നാവശ്യപ്പെട്ട് ബി ജെ പി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻറ് പി. ജിനേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് എം.ആർ. സുരേഷ്, സെക്രട്ടറി പ്രിജേഷ് അളോറ, ഒ ബി സി മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ കെ. ശിവശങ്കരൻ, വാർഡ് കൗൺസിലർമാരായ എ.കെ. ഷൈജു , സി.കെ. അനിത, എൻ. സിന്ധു , പി. പവിത്രൻ എന്നിവർ സംസാരിച്ചു

Related posts

ഇരിട്ടി കുന്ന് ഇടിയുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി

Aswathi Kottiyoor

തിരഞ്ഞെടുപ്പ് ; കേരള കർണാടക അതിർത്തിയിൽ റോഡ് അടക്കും………….

Aswathi Kottiyoor

ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ കയറ്റിവരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox