23.1 C
Iritty, IN
September 17, 2024
  • Home
  • Iritty
  • വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി
Iritty

വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി

ഇരിട്ടി : സർക്കാർ നിർദേശിച്ച നിബന്ധനകൾ പാലിച്ച് കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ഇരിട്ടി ടൗണിൽ ആരോഗ്യ വിഭാഗത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. കൃത്യമായ രീതിയിൽ ഗവ ഞിർദ്ദേശിച്ച കോവിഡ് പ്രോട്ടോകോളുകൾ പാലിക്കണമെന്നും ഇല്ലാത്ത പക്ഷം നിയമ നടപടികൾ കൈക്കൊള്ളുമെന്നും കച്ചവട സ്ഥാപന ഉടമകളും തൊഴിലാളികൾക്കും മുന്നറിപ്പ് നൽകി.
എല്ലാ കടകളും തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ രാത്രി 9 മണിവരെ തുറന്ന് പ്രവർത്തിക്കാം. ഹോട്ടലുകളും റസ്റ്റോറൻറ് കളും രാത്രി 9: 30 വരെ പാഴ്സൽ നൽകുന്നതിനു വേണ്ടി മാത്രമായി തുറക്കാമെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കുവാൻ അനുവാദമില്ല.
എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തതിന്റെ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് ആണ് എന്നതിന്റെ സർട്ടിഫിക്കറ്റോ കയ്യിൽ കരുതേണ്ടതുമാണ്. കോവിഡ് പോട്രോ കോൾ പാലിച്ച് മാത്രമേ കച്ചവടം പാടുള്ളൂ. ഇരിട്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. കുഞ്ഞിരാമന്റെ നേതൃത്വത്തിലായിരുന്നു പരിശോധന .

Related posts

സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴ്പ്പള്ളി സ്വദേശി മരിച്ചു

Aswathi Kottiyoor

കണ്ണൂർ ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Aswathi Kottiyoor

ഗു​രു​ത​ര പ​രി​ക്കു​മാ​യി ആ​റ​ളം ഫാ​മി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു

Aswathi Kottiyoor
WordPress Image Lightbox