24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ജന പ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗം വിളിച്ച് പോലീസ്
Iritty

ജന പ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗം വിളിച്ച് പോലീസ്

ഇരിട്ടി : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതിനെത്തുടർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരിട്ടി പോലീസിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗം വിളിച്ചു ചേർത്തു. ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ കെ. ജെ. ബിനോയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ഹോട്ടൽ ഉടമകളുടെയും വ്യാപാരികളുടെയും ഭാഗത്ത് നിന്ന് നല്ല രീതിയിലുള്ള സഹകരണം ഉണ്ടാകണമെന്നും കോവിഡ് വ്യാപനം
കുറക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത യോഗത്തിൽ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന് പൊതുജനങ്ങളും വ്യാപാരികളും പോലീസുമായി സഹകരിക്കണമെന്ന് ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ കെ. ജെ. ബിനോയിയും അഭ്യർത്ഥിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി,വൈസ് പ്രസിഡൻറ്
അഡ്വ. വിനോദ് കുമാർ, ഇരിട്ടി മർച്ചൻറ് അസോസിയേഷൻ പ്രസിഡണ്ട് അയ്യൂബ് പൊയിലൻ , ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരി, വിവിധ വ്യാപാരി സംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Related posts

വിഴിഞ്ഞം സമരം വര്‍ഗീയവല്‍ക്കരിക്കുന്നത് അപകടകരം; അഡ്വ. കെ.എ ഫിലിപ്പ്

Aswathi Kottiyoor

വീടിന്റെ താക്കോൽ ദാനം

Aswathi Kottiyoor

പോഷൺ അഭിയാൻ – വിദ്യാർത്ഥികൾക്ക് പപ്പായ തൈകൾ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox