24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ദേവദാസൻ കല്ലായിയുടെ സത്യസന്ധതയ്ക്ക് വ്യാപാരികളുടെ അനുമോദനം
Iritty

ദേവദാസൻ കല്ലായിയുടെ സത്യസന്ധതയ്ക്ക് വ്യാപാരികളുടെ അനുമോദനം

ഇരിട്ടി : പേരട്ട സ്വദേശിയായ ദേവദാസൻ കല്ലായിക്ക് പേരട്ട ടൗണിൽ നിന്നും കളഞ്ഞുകിട്ടിയതു അരലക്ഷം രൂപ. ഇതദ്ദേഹം വ്യാപാരികളെ വിവരമറിയിക്കുകയും പണം നഷ്ടപ്പെട്ടയാൾ ഇതേ ടൗണിലെ തന്നെ മലഞ്ചരക്ക് വ്യാപാരി ആന്റോ പടിഞ്ഞാറേക്കരയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു . ദേവദാസന്റെ സത്യസന്ധതയ്ക്ക് അനുമോദനം നൽകിക്കൊണ്ടാണ് കൂട്ടുപുഴ – പേരട്ട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതികരിച്ചത്.
ഉളിക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു വെങ്ങലപ്പള്ളി , അഷറഫ് പാലിശ്ശേരി, പായം ഗ്രാമപഞ്ചായത്ത് അംഗം ഷിജിന ദിനേശൻ, വ്യാപാരി നേതാക്കളായ തങ്കച്ചൻ പാറയിൽ, ജോൺ ജോഷ്വാ, ജെയിംസ് കണ്ടംകരി, ആഗസ്റ്റ് ഇല്ലിക്കൽ
തുടങ്ങിയവർ ചടങ്ങിൽ ഇദ്ദേഹത്തിന്റെ സത്യസന്ധതയെ അനുമോദിച്ച് സംസാരിച്ചു. പേരട്ടയിൽ സ്പീക്കർ ബൈൻഡിങ് സ്ഥാപനം നടത്തിവരുന്ന ആളാണ് ദേവദാസൻ .

Related posts

യാത്രയപ്പ് സമ്മേളനവും പുസ്തക സമാഹാരം കൈമാറലും

Aswathi Kottiyoor

യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മുങ്ങി മരണമെന്ന് മൃതദേഹ പരിശോധന റിപ്പോർട്ട്

Aswathi Kottiyoor

സദാചാര ഗുണ്ടായിസത്തിനെതിരെ ഇരിട്ടി യുവകലാ സാഹിതി

Aswathi Kottiyoor
WordPress Image Lightbox