കൊട്ടിയൂർ : കാനഡയിൽ ബോട്ടപകടത്തിൽ കൊട്ടിയൂർ സ്വദേശി മരണപ്പെട്ടു . കൊട്ടിയൂർ ചുങ്കക്കുന്നിലെ ഡിജിത്ത് ജോസാണ് ( 24 ) കാനഡയിലെ ബ്രാസ് ഡി ഓർ തടാകത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.ശനിയാഴ്ചയാണ് അപകടം നടന്നത് . രണ്ട് ദിവസമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഇന്ന് കണ്ടെടുത്തത് .ബോട്ടിലുണ്ടായിരുന്ന മറ്റൊരാൾ നീന്തി രക്ഷപെട്ടതായാണ് വിവരം.ചുങ്കക്കുന്നിലെ ചിറക്കുഴിയിൽ ജോസ് – ഡെയ്സി ദമ്പതികളുടെ മകനാണ് . ഡിജിൻ , ഡിജിഷ എന്നിവർ സഹോദരങ്ങളാണ്.
previous post