23.6 C
Iritty, IN
November 21, 2024
  • Home
  • Kottiyoor
  • സ്കൂളിലേക്ക് പഠനോപകരണങ്ങളും സ്കോളർഷിപ്പും നൽകി പൂർവ വിദ്യാർത്ഥി സംഘടന
Kottiyoor

സ്കൂളിലേക്ക് പഠനോപകരണങ്ങളും സ്കോളർഷിപ്പും നൽകി പൂർവ വിദ്യാർത്ഥി സംഘടന

കൊട്ടിയൂർ: കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ 2004 പ്ലസ് ടു സയൻസ് S1 ബാച്ചിന്റെ വിദ്യാർത്ഥി കൂട്ടായ്മയായ` മഴവില്ല് ´ സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണത്തിന് തുടക്കം കുറിച്ചു. അപകടത്തിൽപ്പെട്ട മരണമടഞ്ഞ സഹപാഠിയായ ദീപു ജോസിന്റെ ഓർമ്മ നിലനിർത്തുന്നതിന് രൂപീകരിച്ച ചാരിറ്റബിൾ വിങ്ങിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ദീപുവിന്റെ മാതാപിതാക്കളായ ജോസ്, ചിന്നമ്മ എന്നിവർ ചേർന്ന് സ്കൂൾ പ്രിൻസിപ്പൽ ബ്രിജേഷ് ബാബു എ വി യ്ക്ക് പഠനോപകരണം കൈമാറി.
2009 ൽ കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റലിൽ ആരോഗ്യ പ്രവർത്തകനായി ജോലി ചെയ്യവേ രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടാണ് ദീപു മരണമടഞ്ഞത്. ദീപുവിന്റെ ഓർമ്മ നിലനിർത്തുന്ന ചാരിറ്റബിൾ വിങ്ങിന്റെ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടമായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ഫീസ്, യൂണിഫോം, ടെക്സ്റ്റ് ബുക്ക് തുടങ്ങിയവയ്ക്ക് ആവശ്യമായ സ്കോളർഷിപ്പ് നൽകുക എന്നതാണ് വിങ്ങിന്റെ ലക്ഷ്യം. പ്രവാസിയായ സിനേഷ് പാറക്കൽ, അനൂപ് തോമസ്, അജി മാത്യു, റീന സ്കറിയ, ഷെറിൻ ബിജോയ്‌ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ചാരിറ്റബിൾ വിങ്ങിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ചടങ്ങിൽ അധ്യാപകരായ രാജേഷ് മാത്യു, ടെസ്സി എം ജെ,സുനിൽ മാത്യു, അനീഷ് ആന്റണി പൂർവ്വ വിദ്യാർത്ഥികളായ അരുൺ മനോഹരൻ, പ്രവീൺ എൻ ആർ, വിജയമോഹനൻ, ഡോ. ഐൻസ്റ്റീൻ ജോഷി, ശാശ്വത മോഹൻ, സ്റ്റെഫി വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ബ്രിജേഷ് ബാബു എ വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്റ്റാഫ് പ്രതിനിധി രമ്യ. പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രിയ തോമസ് നന്ദിയും പറഞ്ഞു.

Related posts

ഹിന്ദു ഐക്യ വേദി ഇരിട്ടി താലൂക് പഠന ശിഭിരം കൊട്ടിയൂർ മഹാദേവക്ഷേത്രസന്നിധിയിൽ വച്ചു നടന്നു

Aswathi Kottiyoor

വൈശാഖോൽസവത്തിനെത്തുന്നവർക്കായി ഓടപ്പൂക്കളൊരുക്കി കൊട്ടിയൂർ ഗ്രാമം

Aswathi Kottiyoor

ഹരിതോത്സവം; കണ്ണപുരം ഓല കൊട്ട സ്വീകരിക്കൽ വെള്ളിയാഴ്ച

Aswathi Kottiyoor
WordPress Image Lightbox