പഴശ്ശി ജലസേചന പദ്ധതിയുടെ ജലസംഭരണിയും അതിലെ കൊച്ചു ദ്വീപുകളും കേന്ദ്രീകരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പഴശ്ശി-പടിയൂർ ഇക്കോ ടൂറിസം പദ്ധതിയുടെ സർവേ പ്രവർത്തനങ്ങൾ അടുത്തയാഴ്ച തുടങ്ങും. സർവേ ഡെപ്യൂട്ടി ഡയരക്ടർ സ്വപ്ന മേലൂക്കാടനാണ് ചുമതല. ടൂറിസം, റവന്യൂ, പഴശ്ശി ഇറിഗേഷൻ, വൈദ്യുതി വകുപ്പ്, പടിയൂർ ഗ്രാമപ്പഞ്ചായത്ത് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
കഴിഞ്ഞദിവസം കളക്ടറേറ്റിൽ കെ.കെ.ശൈലജ, എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിൽ പടിയൂർ-കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംഷുദ്ദീൻ ചെയർമാനും എ.ഡി.എം. പി.പി.ദിവാകരൻ കൺവീനറുമായി പ്രത്യേക സമിതി രൂപവത്‌കരിച്ചു. ഡി.ടി.പി.സി. സെക്രട്ടറി, ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ, പഴശ്ശി പദ്ധതിയുടെ എക്സിക്യൂട്ടീവ് എൻജിനീയർ, പടിയൂർ-കല്യാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവർ സമിതിയംഗങ്ങളാണ്.
വലിയതോതിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താതെ പ്രകൃതിക്ക് ഇണങ്ങുന്ന പദ്ധതികളാണ് വിഭാവനംചെയ്യുന്നതെന്ന് കെ.കെ.ശൈലജ പറഞ്ഞു. കുടിവെള്ള സ്രോതസ്സായതിനാൽ മോട്ടോർ ബോട്ടുകൾ ഉപയോഗിക്കില്ല