കര്‍ത്താവിനെപ്പോലെ ദൈവദൗത്യം വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുനല്കുന്നവരാണ് നല്ല അധ്യാപകരെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്. അപക്വമായ മനസില്‍ പക്വമാര്‍ന്ന അറിവുകള്‍ നല്കി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ ഓരോ അധ്യാപകനും കഴിയണമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
തിന്മയ്ക്കിടയിലെ നന്മവഴികളാണ് അധ്യാപനത്തിന് തെരഞ്ഞെടുക്കേണ്ടതെന്നും സിലബസും പാഠപുസ്തകവും വായിച്ച് തീര്‍ക്കുന്നതിനൊപ്പം ഓരോ കുട്ടിയിലെയും അനന്തസാധ്യതകള്‍ തിരിച്ചറിയാന്‍ ഓരോ അധ്യാപകനും കഴിയണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കവെ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പ്ലാംപ്ലാനി പറഞ്ഞു.
സ്കൂള്‍ മാനേജര്‍ ഫാ. മാത്യു പോത്തനാമല ആമുഖ പ്രഭാഷണം നടത്തി. സണ്ണി ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കുന്നോത്ത് ഫൊറോന വികാരി ഫാ. അഗസ്റ്റിന് പാണ്ട്യാമ്മാക്കല്‍, പഞ്ചായത്തംഗം അനില്‍ എം. കൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം മേരി റെജി, എഇഒ എം.ടി. ജെയ്സ്, പ്രിന്‍സിപ്പല്‍ സെലസ്റ്റിന്‍ ജോണ്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ക്രിസ്റ്റീന്‍ ചിറമ്മേല്‍, എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പെറ്റിറ്റ് ട്രീസ, ഇടവക കോ-ഓർഡിനേറ്റര്‍ അല്‍ഫോന്‍സ് കളപ്പുരയ്ക്കല്‍, പിടിഎ പ്രസിഡന്റ് ആന്റോ പടിഞ്ഞാറേക്കര, മദര്‍ പിടിഎ പ്രസിഡന്റ് കെ. രാധാമണി, ഹൈസ്കൂള്‍ മുഖ്യാധ്യാപകന്‍ മാത്യുക്കുട്ടി സെബാസ്റ്റ്യന്‍, എല്‍പിസ്കൂള്‍ മുഖ്യാധ്യാപിക ജീന ജോര്‍ജ്, കെട്ടിടനിര്‍മാണ കമ്മിറ്റി പ്രതിനിധി കെ.ജെ. ജോസഫ് കീഴുചിറ, ട്രസ്റ്റി മാത്യു ജോസഫ് നെടുമല, പൂര്‍വവിദ്യാര്‍ഥി പ്രതിനിധി ഷിബു കുന്നപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്കൂൾകെട്ടിടത്തിന്റെ വെഞ്ചരിപ്പുകർമം നേരത്തെ ആർച്ച്ബിഷപ് നിർവഹിച്ചു.
previous post