24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ചേംബര്‍ ഓഫ് പേരാവൂര്‍ നില്‍പ്പ് സമരം നടത്തി
Uncategorized

കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ചേംബര്‍ ഓഫ് പേരാവൂര്‍ നില്‍പ്പ് സമരം നടത്തി

പേരാവൂര്‍:എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേംബര്‍ ഓഫ് പേരാവൂര്‍ ടൗണില്‍ നില്‍പ്പ് സമരം നടത്തി. ടൗണ്‍ ജംഗ്ഷനില്‍ നടന്ന സമരം ചേംബര്‍ രക്ഷാധികാരി ഷിനോജ് നരിതൂക്കില്‍ ഉദ്ഘാടനം ചെയ്തു.എല്ലാ ദിവസവും എല്ലാ കടകളും തുറക്കാന്‍ അനുവദിക്കുക,അശാസ്ത്രീയമായ ടി.പി.ആര്‍ നിര്‍ണ്ണയം പുനപരിശോധിക്കുക, മുഴുവന്‍ വ്യാപാരികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുക,തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തിയത്.സമരത്തില്‍ പ്രസിഡന്റ് കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. വിനേശന്‍, ട്രഷറര്‍ എന്‍.പി. പ്രമോദ്, സുഫൈര്‍ ഫാമിലി, മധു നന്ത്യത്ത്, സനില്‍ കാനത്തായി, വി.കെ. രാധാകൃഷ്ണന്‍, രാജേഷ് പനയട, പി.ജി.രൂപേഷ്, പ്രവീണ്‍ കാരാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ഫിഷറീസ് വകുപ്പ് നൽകാനുള്ള ലംപ്‌സം ഗ്രാൻറ് കുടിശിക 53.91 കോടി, മത്സ്യമേഖലയിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

Aswathi Kottiyoor

നാമനിർദ്ദേശ പത്രിക സമർപ്പിച്ച് സുരേഷ് ഗോപി; റോഡ് ഷോയിൽ വൻ ജനപങ്കാളിത്തം

Aswathi Kottiyoor

തൃശൂരില്‍ ഇത്തവണ പുലികളിറങ്ങില്ല, കുമ്മാട്ടിക്കളിയുമില്ല; വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox